തെങ്ങിൻ തൈ വിതരണം

കേളകം: ആറളം പുനരധിവാസ മേഖലയിൽ നടത്തുന്ന നബാർഡ് ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി നടത്തി. 11,12,13 ബ്ലോക്കുകളിലാണ് പദ്ധതി പ്രവർത്തനം നടത്തുന്നത്. 2.58 കോടി ചെലവിൽ അഞ്ച് വർഷങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. മുഴുവൻ കുടുംബങ്ങൾക്കും ഇഞ്ചി, മഞ്ഞൾ വിത്തുകൾ നൽകി. തെങ്ങിൻതൈ വിതരണ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ നിർവഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപറമ്പിൽ അധ്യക്ഷത വഹിച്ചു. നബാർഡ് ജില്ല വികസന മാനേജർ എസ്.എസ്. നാഗേഷ് പദ്ധതി വിശദീകരിച്ചു. സൈറ്റ് മാനേജർ പി.പി. ഗിരീഷ്, സി.ആർ.ഡി േപ്രാഗ്രാം കോഒാഡിനേറ്റർ ഇ.സി. ഷാജി, കെ.എ. ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.