കാലിത്തീറ്റ കുംഭകോണം: ലാലു സി.ബി.​െഎ കോടതിയിൽ ഹാജരായി

കാലിത്തീറ്റ കുംഭകോണം: ലാലു സി.ബി.െഎ കോടതിയിൽ പട്ന: കാലിത്തീറ്റ കുംഭകോണക്കേസിൽ ആർ.ജെ.ഡി പ്രസിഡൻറ് ലാലുപ്രസാദ് യാദവ് പട്നയിലെ സി.ബി.െഎ പ്രത്യേക കോടതിയിൽ ഹാജരായി. മുൻ ബിഹാർ മുഖ്യമന്ത്രിയായ ജഗന്നാഥ് മിശ്രയും മറ്റു ചില പ്രതികളും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായി. 1996ൽ ഭഗൽപുർ ട്രഷറിയിൽ നിന്ന് 40ലക്ഷം രൂപ പിൻവലിച്ച സംഭവത്തിലാണ് ഇവർ വിചാരണ നേരിടുന്നത്. നേരത്തെ ജസ്റ്റിസ് ദേവ് രാജ് ത്രിപാഠി ഇവരോട് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസിൽ ആകെ 45 പ്രതികളാണുള്ളത്. ഇവരിൽ ചിലർ മരിച്ചതിനാൽ 27 പേർക്കെതിരെയാണ് വിചാരണ പുരോഗമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.