റിസ്​ക്​ ഫണ്ട്​ വിതരണം

കണ്ണൂർ: കടാശ്വാസ പദ്ധതി കൂടുതൽ വിഭാഗങ്ങളിലേക്കെത്തിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് നടപ്പാക്കിവരുന്ന സഹകരണ കടാശ്വാസ പദ്ധതിയുടെ ഭാഗമായി കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വായ്പക്കാർക്ക് ധനസഹായ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉറക്കം പോലും നഷ്ടപ്പെടുന്ന സങ്കട കഥകളാണ് വായ്പ എടുത്തവരിലധികപേർക്കും പറയാനുള്ളത്. കടാശ്വാസം യഥാർഥത്തിൽ അവകാശപ്പെട്ടവർക്ക് കിട്ടാതെ പോവുന്നുണ്ട്. ഇതൊഴിവാക്കാൻ നിലവിലെ ചട്ടവും നിയമവും ഭേദഗതി ചെയ്ത് സഹകരണ ബാങ്കുകളെ സമന്വയിപ്പിച്ച് പുതിയ സ്കീം ഉണ്ടാക്കണം. ബോർഡ് ഇത് ഗൗരവത്തോടെ ചർച്ച ചെയ്യുമെന്നും ചെയർമാൻ കൂടിയായ മന്ത്രി കൂട്ടിച്ചേർത്തു. ബോർഡ് വൈസ് ചെയർമാൻ പി. മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. പി.കെ. ശ്രീമതി എം.പിയും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷും സഹകരണ രജിസ്ട്രാർ എസ്. ലളിതാംബികയും നിർവഹിച്ചു. കണ്ണൂരിലെ 100 സംഘങ്ങളിൽനിന്നുള്ള 209 വായ്പക്കാർക്ക് 1.11 കോടി രൂപയും കോഴിക്കോെട്ട 34 സംഘങ്ങളിൽനിന്നുള്ള 77 വായ്പക്കാർക്ക് 48.72 ലക്ഷം രൂപയുമാണ് വിതരണംചെയ്തത്. ക്ഷേമനിധി ബോർഡ് കണ്ണൂർ ജോയൻറ് രജിസ്ട്രാർ കെ.െക. സുരേഷ്, പ്ലാനിങ് അസി. രജിസ്ട്രാർ എം.കെ. ദിനേശ് ബാബു, ഡി.ആർ. അനിൽ, ജില്ല സഹകരണ ബാങ്ക് ജനറൽ മാനേജർ എ.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ബോർഡ് ഡയറക്ടർ ടി.എൻ.കെ. ശശീന്ദ്രൻ സ്വാഗതവും ജോയൻറ് രജിസ്ട്രാർ ടി. പത്മകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.