ടൂറിസം പദ്ധതികൾ നാടിനും നാട്ടുകാർക്കും പ്രയോജനമുള്ളതാകണം ^മന്ത്രി കടകംപള്ളി

ടൂറിസം പദ്ധതികൾ നാടിനും നാട്ടുകാർക്കും പ്രയോജനമുള്ളതാകണം -മന്ത്രി കടകംപള്ളി കണ്ണൂർ: ടൂറിസം വികസനം അതത് നാടിനും നാട്ടുകാർക്കും പ്രയോജനം ചെയ്യുന്നതാക്കി മാറ്റുകയാണ് ഇടത് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കണ്ണൂർ ചേംബർ ഹാളിൽ ഉത്തരവാദിത്ത ടൂറിസം അവബോധ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടൂറിസം ജനകീയവത്കരിക്കുകയെന്നതാണ് സർക്കാർ നയം. ടൂറിസം നാട്ടുകാർക്ക് പ്രയോജനം ചെയ്യുന്ന അവസ്ഥയാണ് ജനകീയവത്കരണം എന്നതുകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. അതിനായി ഉത്തരവാദിത്ത ടൂറിസം പദ്ധതി 14 ജില്ലകളിലേക്കും വ്യാപിപ്പിക്കും. അതിനുള്ള പദ്ധതി തയാറായിക്കഴിഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ കുമരകത്ത് ആരംഭിച്ച് കുമ്പളങ്ങി, വയനാട്, തേക്കടി, കോവളം എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതി നല്ല വിജയം കൈവരിച്ചിട്ടുണ്ട്. അഞ്ച് കോടി മാത്രം ചെലവായ പദ്ധതിയിലൂടെ 15 കോടി രൂപയുടെ വരുമാനം തദ്ദേശീയര്‍ക്ക് ലഭിച്ചതായാണ് കണക്ക്. ഗ്രാമീണ വികസനത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടിയാണ് ഉത്തരവാദിത്ത ടൂറിസം 14 ജില്ലകളില്‍ വ്യാപിപ്പിക്കുന്നത്. ഗ്രാമ ടൂറിസമാണ് വിദേശികള്‍ക്കും സ്വദേശികള്‍ക്കും താൽപര്യം. കരകൗശല മേഖലയുടെയും അനുഷ്ഠാന ശാസ്ത്രീയ കാര്യങ്ങള്‍ ടൂറിസത്തി​െൻറ ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹോം സ്റ്റേ സംരംഭകർ, ടൂർ ഗൈഡുകൾ എന്നിവർക്കായാണ് ശിൽപശാല സംഘടിപ്പിച്ചത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പി.കെ ശ്രീമതി എം.പി, എം.എല്‍.എമാരായ സി. കൃഷ്ണന്‍, ജെയിംസ് മാത്യു, ടി.വി. രാജേഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.