മഴക്കൊയ്​ത്തുത്സവത്തിന്​ തുടക്കമായി

കണ്ണൂർ: ജലസമൃദ്ധമായ കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള സർക്കാറി​െൻറ പ്രയാണത്തിൽ വിദ്യാലയങ്ങളെ പെങ്കടുപ്പിക്കുന്ന മഴക്കൊയ്ത്തുത്സവത്തിന് കണ്ണൂരിൽ തുടക്കമായി. കണ്ണൂർ ജി.വി.എച്ച്.എസ്.എസിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. മഴക്കുഴികൾ വഴി ഏഴിരട്ടി വരെ വെള്ളം ഭൂമിയിൽ ശേഖരിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. മരങ്ങൾ വെച്ചുപിടിപ്പിച്ചാൽ മാത്രമേ ഭൂമിക്ക് വെള്ളം ശേഖരിക്കാനാവൂ. വെള്ളം പിടിച്ചുനിർത്താൻ ശേഷിയുള്ള മണ്ണിനെ പ്ലാസ്റ്റിക്കും രാസവളങ്ങളുമിട്ട് നമ്മൾതന്നെ കൊന്നു. പ്രകൃതിയുടെ സന്തുലനമാണ് ജീവ​െൻറ സ്രോതസ്സ്. കഴിഞ്ഞ ഒരുവർഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ ജലസംരക്ഷണപ്രവർത്തനങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് കേരളത്തി​െൻറ സ്വാഭാവികജൈവപ്രകൃതി തിരിച്ചുപിടിക്കാനാണെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതിദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾമുറ്റത്ത് മന്ത്രി പേരത്തൈ നട്ടു. പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം വിജയംനേടിയ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള 29 വിദ്യാർഥികൾക്ക് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പി​െൻറ ഉപഹാരം വിദ്യാഭ്യാസമന്ത്രി സമ്മാനിച്ചു. ഹരിതസമൃദ്ധി പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ ജി.വി.എച്ച്.എസ്.എസിലൊരുക്കിയ ഫലവർഗ തോട്ടത്തിലെ പപ്പായ വിളെവടുപ്പും ജൈവവൈവിധ്യ ഉദ്യാനത്തി​െൻറ പ്രവൃത്തിയുദ്ഘാടനവും മന്ത്രി നിർവഹിച്ചു. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു. കോർപറേഷൻ മേയർ ഇ.പി. ലത, പി.കെ. ശ്രീമതി എം.പി എന്നിവർ വിശിഷ്ടാതിഥികളായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കലക്ടർ മിർ മുഹമ്മദലി, ചീഫ് കൺസർവേറ്റർ ഒാഫ് ഫോറസ്റ്റ് ശ്രാവൺകുമാർ, കൺസർവേറ്റർ ഒാഫ് ഫോറസ്റ്റ് വിജയാനന്ദ് തുടങ്ങിയവർ മുഖ്യാതിഥികളായി. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ എം. ബാബുരാജൻ സ്വാഗതവും ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപകൻ കെ.വി. പ്രകാശ്ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.