മംഗളൂരുവിൽ 1500 വൃക്ഷത്തൈകള്‍ നടും- ^മേയര്‍

മംഗളൂരുവിൽ 1500 വൃക്ഷത്തൈകള്‍ നടും- -മേയര്‍ മംഗളൂരു: കോര്‍പറേഷനിലെ 60 വാര്‍ഡുകളിലായി ഈ വര്‍ഷം 1500 വ്യക്ഷത്തൈകള്‍ നടുമെന്ന് മേയര്‍ കവിത സനില്‍ പറഞ്ഞു. മംഗളൂരു കോര്‍പറേഷ‍​െൻറ ലോക പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വികസനത്തി‍​െൻറ പേരില്‍ കോടാലി വീണ വൃക്ഷങ്ങള്‍ക്ക് പകരം പ്രകൃതിക്ക് സമർപ്പിക്കാനുള്ള ഈ യജ്ഞത്തില്‍ എല്ലാ കൗണ്‍സിലര്‍മാരും പങ്കാളികളാവണമെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. കോര്‍പറേഷന്‍ കമീഷണര്‍ മുഹമ്മദ് നസീര്‍, മുന്‍ മേയര്‍ ശശിധര്‍ ഹെഗ്ഡെ, ജോ. ഡയറക്ടര്‍ ഗോകുല്‍ദാസ്, കൗണ്‍സിലര്‍മാരായ അബ്ദുല്‍ റൗഫ്, ശൈലജ, നാഗവേണി, നവീന്‍ ഡിസൂസ, സാബിത മിസഗക്വിത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.