വെള്ളത്തിന് പാലിനേക്കാൾ വില കൊടുക്കേണ്ടിവന്നത് പ്രകൃതി ചൂഷണംമൂലം- ^മന്ത്രി

വെള്ളത്തിന് പാലിനേക്കാൾ വില കൊടുക്കേണ്ടിവന്നത് പ്രകൃതി ചൂഷണംമൂലം- -മന്ത്രി തൃക്കരിപ്പൂർ: ഒരു കുപ്പി വെള്ളത്തിന് പാലിനേക്കാൾ വില നൽകേണ്ട അവസ്ഥയിലേക്ക് മനുഷ്യൻ എത്തിയത്. ഇത് പ്രകൃതിയെ ചൂഷണം ചെയ്തതി​െൻറ ദുരന്തഫലമാെണന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം സംഘടിപ്പിച്ച ജില്ല പരിസ്ഥിതി ദിനാഘോഷം ഉദിനൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യ​െൻറ അത്യാഗ്രഹമാണ് പ്രകൃതി ദുരന്തങ്ങൾക്ക് ഇടയാക്കുന്നത്. പൂർവികർ വെച്ചുപിടിപ്പിച്ച മരങ്ങളും വനങ്ങളും ഉണ്ടായതുകൊണ്ടാണ് ഈ പ്രതിസന്ധി തരണം ചെയ്യുന്നത്. ഭാവി തലമുറക്ക് ശുദ്ധ വായുവും വെള്ളവും ലഭിക്കാനാണ് ഹരിത കേരളം പദ്ധതിയിൽ ഒരു കോടി വൃക്ഷത്തൈ നട്ട് സംസ്ഥാന സർക്കാർ പരിസ്ഥിതി സംരക്ഷണമേറ്റടുത്തതെന്ന് മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.