സി.പി.എം നേതാക്കളുടെ വീടിനുനേരെ ബോംബേറ്; പത്ത് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസ്​

കൂത്തുപറമ്പ്: മാങ്ങാട്ടിടം ശങ്കരനെല്ലൂരിൽ സി.പി.എം നേതാക്കളുടെ വീടുകൾക്കുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ പത്ത് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. ഇരു സംഭവങ്ങളിലായി ശങ്കരനെല്ലൂരിലെ സുജിൽ (19), ലിധിൻ (20), നിധീഷ് (22) എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് ശങ്കരനെല്ലൂർ രചന ബ്രാഞ്ച് സെക്രട്ടറി സി.കെ. ചന്ദ്രൻ, ശങ്കരനെല്ലൂർ സൗത്ത് മുൻ ബ്രാഞ്ച് സെക്രട്ടറി കൈപ്പച്ചേരി രമേശ് ബാബു എന്നിവരുടെ വീടുകൾക്കുനേരെ ബോംബേറുണ്ടായത്. ചന്ദ്ര​െൻറ വീടിന് നേരെയാണ് ആദ്യം ബോംബേറുണ്ടായത്. സ്േഫാടനത്തിൽ വീടി​െൻറ ജനൽചില്ലുകളും വാതിലും തകർന്നു. വീടി​െൻറ മുറ്റത്ത് വൻകുഴിയും രൂപപ്പെട്ടു. സ്ഫോടനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചന്ദ്രൻ, ഭാര്യ എ.സുമതി, മക​െൻറ ഭാര്യ ദർശന എന്നിവർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ചന്ദ്ര​െൻറ വീടിനുനേരെ ആക്രമണം നടത്തിയ സംഘം തന്നെയാണ് അൽപസമയത്തിനുശേഷം ശങ്കരനെല്ലൂർ നോർത്ത് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രമേശ് ബാബുവി​െൻറ വീടിന് നേരെയും ബോംബെറിഞ്ഞത്. വീടിന് മുന്നിലെ തെങ്ങിൽ തട്ടി ബോംബ് പൊട്ടിയതിനാൽ വൻ ദുരന്തം വഴിമാറി. സ്ഫോടനത്തിൽ തെങ്ങി​െൻറ ഓലകൾ ചിതറി. ഞായറാഴ്ച വൈകീട്ട് മാങ്ങാട്ടിടം കിണറ്റിൻറവിട ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് കരുതുന്നു. സി.പി.എം നേതാക്കളായ പനോളി വത്സൻ, എം. സുരേന്ദ്രൻ, കെ. ധനഞ്ജയൻ, ടി. ബാലൻ, പി.പി. രാജീവൻ തുടങ്ങിയവർ ആക്രമണത്തിനിരയായ വീടുകൾ സന്ദർശിച്ചു. കൂത്തുപറമ്പ് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. മാങ്ങാട്ടിടം മേഖലയിൽ പൊലീസ് പട്രോളിങ് ഏർപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.