മന്ദംപുറത്ത്​ കലശമഹോത്സവം സമാപിച്ചു

നീലേശ്വരം: ഉത്തരമലബാറിലെ തെയ്യേക്കാലങ്ങൾക്ക് സമാപ്തി കുറിച്ച് നീലേശ്വരം മന്ദംപുറത്ത് കാവിലെ കലശമഹോത്സവം സമാപിച്ചു. കോലസ്വരൂപിണിയായ കാവിലമ്മയുടെയും പരിവാരദേവകളുടെയും തിരുമുടി നിവർന്നതോടെ ആയിരക്കണക്കിന് ജനങ്ങൾ ഭക്തസായൂജ്യമടഞ്ഞു. കാളരാത്രി, നടയിൽ ഭഗവതി, ക്ഷേത്രപാലകൻ, കൈക്കളോൻ എന്നീ തെയ്യക്കോലങ്ങൾ ഭക്തജനങ്ങൾക്ക് ദർശനം നൽകി. തുടർന്ന് തെക്ക്-വടക്ക് കളരികൾ അലങ്കരിച്ചൊരുക്കിയ രണ്ട് കലശകുംഭങ്ങളും ചുമലിലേറ്റിയ പുരുഷാരം ആർപ്പുവിളിയുമായി ദേവീദേവന്മാർക്കൊപ്പം ക്ഷേത്രപ്രദക്ഷിണം നടത്തി. കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തിൽനിന്നുള്ള മീൻകോവ സമർപ്പണവും നടന്നു. കലശമഹോത്സവത്തിന് നാടി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരങ്ങളാണ് എത്തിയത്. കലശചന്തയോടെ ഇൗവർഷത്തെ കലശമഹോത്സവത്തിനും ഉത്തരമലബാറിലെ കളിയാട്ടങ്ങൾക്കും പരിസമാപ്തിയായി. വീണ്ടും തുലാം പത്തിന് തെയ്യങ്ങളുടെ തട്ടകങ്ങൾ ഉണരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.