ഹരിതഗ്രാമം പദ്ധതിക്ക് തുടക്കം

ചെറുവത്തൂര്‍: നവകേരള മിഷ​െൻറ ഭാഗമായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഹരിതഗ്രാമം പദ്ധതിക്ക് കയ്യൂർ-ചീമേനി പഞ്ചായത്തിലെ പലോത്ത് സ്തംഭം പ്രദേശത്ത് തുടക്കമായി. പ്രദേശത്തെ കുടുംബങ്ങൾ, മൂന്ന് വാര്‍ഡുകളിലെ നവ വധൂവരന്മാർ, അംഗന്‍വാടി കുട്ടികള്‍, സ്‌കൂള്‍ കുട്ടികൾ, ക്ലബുകള്‍, വായനശാലകള്‍, പടന്നക്കാട് കാര്‍ഷിക കോളജിലെ നൂറോളം എൻ.എസ്.എസ് വളൻറിയര്‍മാർ, മൂന്നു വാര്‍ഡുകളിലെ മുഴുവന്‍ കുടുംബശ്രീ യൂനിറ്റുകള്‍ തുടങ്ങിയവർ പങ്കാളികളായി. ആദ്യദിനത്തില്‍ അഞ്ഞൂറോളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. സി.പി.എം പലോത്ത് രണ്ട് ബ്രാഞ്ച് ഇ.എം.എസ് ഗവണ്‍മ​െൻറി​െൻറ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് 60 മരങ്ങളുള്ള ഒരു പ്ലോട്ട് നട്ടുസംരക്ഷിക്കും. ഹരിതഗ്രാമം പദ്ധതി എം. രാജഗോപാലന്‍ എം.എൽ.എ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തുകളില്‍ നടക്കുന്ന വിവാഹം, ഗൃഹപ്രവേശനം, ജന്മദിനം തുടങ്ങിയ വിശേഷദിവസങ്ങളില്‍ വൃക്ഷത്തൈ നട്ട് സംരക്ഷിക്കുന്ന ഒരു മരം ഒരോര്‍മ പദ്ധതി ജില്ല കലക്ടര്‍ ജീവന്‍ബാബു ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജാനകി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. ശകുന്തള ലോഗോ പ്രകാശനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. നാരായണൻ, കെ.വി. ബിന്ദു, കയനി കുഞ്ഞിക്കണ്ണൻ, ദിലീപ് തങ്കച്ചന്‍, കെ. മോഹനൻ, കെ. വിജയകുമാരി എന്നിവര്‍ സംസാരിച്ചു. കെ. സുധാകരന്‍ സ്വാഗതവും കെ.പി. പ്രജികുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.