കൊട്ടിയൂർ വിശ്രമമന്ദിരങ്ങളുടെ ഉദ്ഘാടനം ഇന്ന്

കൊട്ടിയൂർ: ദേവസ്വം ബോർഡ് നിർമിച്ച വിശ്രമമന്ദിരങ്ങളുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ഭകതജനങ്ങളുടെ വിശ്രമത്തിനും താമസത്തിനുമായി ക്ഷേത്രത്തി​െൻറ കിഴക്കെ നടയായ മന്ദംചേരിയിൽ പുതിയതായി വിശ്രമമന്ദിരം പണിതിട്ടുണ്ട്. മന്ദംചേരിയിൽ നിലവിലുള്ള ഷോപ്പിങ് കോംപ്ലക്സിനു മുകളിൽ ഒമ്പത് മുറികളോടു കൂടി നിർമിച്ച കെട്ടിടവും ഇക്കരെ ക്ഷേത്രത്തിനു സമീപം പൊലീസ് ഉദ്യോഗസ്ഥർക്കു വിശ്രമിക്കുന്നതിനുമായി നിർമിച്ച ഇരുനിലകെട്ടിടത്തി​െൻറ ഉദ്ഘാടനവുമാണ് മന്ത്രി നിർവഹിക്കുക. സണ്ണിജോസഫ് എം.എൽ.എ അധ്യക്ഷതവഹിക്കും. പി.കെ. ശ്രീമതി എം.പി മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.