​െഎ.പി.എസ്​ ലഭിക്കാൻ വ്യാജരേഖ: എസ്​.പിക്കെതിരായ റിപ്പോർട്ട്​ സർക്കാറിന്​ കൈമാറി

തിരുവനന്തപുരം: ഐ.പി.എസ് ലഭിക്കാനും സർവിസിൽ കൂടുതൽ കാലം തുടരാനും വ്യാജരേഖകൾ ചമച്ച് ജനനത്തീയതി തിരുത്തിയെന്ന ആരോപണത്തിന് വിധേയനായ എസ്.പിക്കെതിരായ റിപ്പോർട്ട് സർക്കാറിന് കൈമാറി. പൊലീസ് സേനക്ക് പുറത്ത്് സേവനമനുഷ്ഠിക്കുന്ന എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ എസ്.പി കെ. ജയകുമാറാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. വ്യാജരേഖകൾ ചമച്ച് ജനനത്തീയതി തിരുത്തുകയും പി.എസ്.സിയെ കബളിപ്പിക്കുകയും ചെയ്തതുൾപ്പെടെ ക്രിമിനൽ കേസ് എടുക്കാനുള്ള കുറ്റകൃത്യങ്ങൾ ഇൗ ഉദ്യോഗസ്ഥൻ നടത്തിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിജിലൻസ് അന്വേഷണ റിപ്പോർട്ട് പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും നേരേത്ത സമർപ്പിച്ചിരുന്നു. 1988 നവംബർ മാസത്തിലാണ് ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ എസ്.ഐ ആയി പൊലീസ് സേനയിൽ പ്രവേശിച്ചത്. 1982ലെ പി.എസ്.സി നോട്ടിഫിക്കേഷൻ പ്രകാരമായിരുന്നു നിയമനം. 1982 നവംബർ ഒന്നിന് 20 വയസ്സ് പൂർത്തിയായിരിക്കണമെന്നും 30 വയസ്സ് കവിയാൻ പാടില്ലെന്നുമായിരുന്ന പി.എസ്.സി നോട്ടിഫിക്കേഷൻ. മതിയായ വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണമെന്നും പി.എസ്.സി നിഷ്കർഷിച്ചിരുന്നു. 1961 േമയ് 31 എന്ന് രേഖപ്പെടുത്തിയ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ജനനത്തീയതി രേഖയായി പി.എസ്.സിക്ക് നൽകിയായിരുന്നെത്ര സർവിസിൽ പ്രവേശിച്ചത്. എന്നാൽ, സർവിസിൽ പ്രവേശിച്ച് എസ്.പി റാങ്ക്്് വരെ പ്രമോഷൻ നേടിയ ഈ ഉദ്യോഗസ്ഥൻ ഐ.പി.എസ് പട്ടികയിൽ ഇടംനേടാനായി 23 വർഷങ്ങൾക്കുശേഷം ത​െൻറ ജനനത്തീയതി വ്യാജരേഖകൾ ചമച്ച് തിരുത്തിയതായാണ് വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.