യു.എസിൽ വെടിവെപ്പ്​; ആക്രമിയടക്കം ആറുപേർ മരിച്ചു

യു.എസിൽ വെടിവെപ്പ്; ആക്രമിയടക്കം ആറുപേർ മരിച്ചു യു.എസിൽ വെടിവെപ്പ്; ആക്രമിയടക്കം ആറുപേർ മരിച്ചു വാഷിങ്ടൺ: യു.എസ് സംസ്ഥാനമായ േഫ്ലാറിഡയിൽ വെടിവെപ്പിൽ ആക്രമിയടക്കം ആറുേപർ മരിച്ചു. ഒർലാൻേഡായിലെ ഫോർസിത് റോഡിലെ ഫിയാമ കമ്പനി കെട്ടിടത്തിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. 45കാരനായ ആക്രമി താൻ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തിയാണ് വെടിയുതിർത്തത്. ഒരു സ്ത്രീയടക്കം അഞ്ച് മുൻ സഹപ്രവർത്തകരെ കൊലപ്പെടുത്തിയ ശേഷം ആക്രമി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തതായി ഒാറഞ്ച് കൗണ്ടി ഷരീഫ് ജെറി ഡെമിങ്സ് അറിയിച്ചു. ഇയാളെ ഏപ്രിലിൽ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. സംഭവം ഭീകരാക്രമണമല്ലെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. ആക്രമിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒർലാൻേഡായിലെ നിശക്ലബിൽ 49 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ഒരു വർഷം പൂർത്തിയാവാനിരിക്കെയാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.