വൃക്ഷത്തൈകൾ ​െവച്ചുപിടിപ്പിച്ചു

കൂത്തുപറമ്പ്: ലോക പരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി കൂത്തുപറമ്പ് മേഖലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ െവച്ച് പിടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ആർ. ഷീല അധ്യക്ഷത വഹിച്ചു. പി.കെ. അബൂബക്കർ, സി. സാവിത്രി, സി. ചന്ദ്രൻ, എ.പി. രമേശൻ, കെ.വി. പ്രസീത തുടങ്ങിയവർ സംസാരിച്ചു. എൻ.ആർ.ഇ.ജി പദ്ധതിയിൽ ഉൾപ്പെടുത്തി 40000ത്തോളം വൃക്ഷത്തൈകളാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ െവച്ച് പിടിപ്പിക്കുന്നത്. കൂത്തുപറമ്പ് ബി.ആർ.സിയിൽ നടന്ന വൃക്ഷത്തൈ നടൽ നഗരസഭ കൗൺസിലർ ടി. ലതേഷ് ഉദ്ഘാടനം ചെയ്തു. പി.പി. അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. പി. സുരേഷ് ബാബു, കെ. മോഹനൻ, കെ.എം. ശ്രീനാഥ്, ബാബു ബിജിത്ത്, പി. രേഷ്മ തുടങ്ങിയവർ സംസാരിച്ചു. ശങ്കരനെല്ലൂർ എൽ.പി സ്കൂളിൽ നടന്ന ചടങ്ങ് കെ. വിനോദ് ഉദ്ഘാടനം ചെയ്തു. പി.വി. രമേശൻ അധ്യക്ഷത വഹിച്ചു. പി.പി. ജീജ, ജി. മോഹനൻ, സി. നാരായണൻ എന്നിവർ സംസാരിച്ചു. കണ്ടംകുന്ന് ഗവ. എൽ.പി സ്കൂളിൽ മാങ്ങാട്ടിടം പഞ്ചായത്തംഗം കെ. സന്ധ്യാലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി. സുനിത അധ്യക്ഷത വഹിച്ചു. കെ. ഷിബു, സി. സുശീല, എൻ. തങ്കമണി, കെ. ഷിജു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.