പച്ചപ്പി​​ൻ തണലിനായി പരിസ്​ഥിതി ദിനാചരണം

കണ്ണൂർ: അന്യമാകുന്ന പച്ചപ്പിനായി കൈകോർത്ത് നാടെങ്ങും പരിസ്ഥിതിദിനം ആഘോഷിച്ചു. പ്രകൃതിക്ക് പുതുജീവൻ നൽകാൻ വൃക്ഷത്തൈ നട്ടും പരിസ്ഥിതി നശീകരണത്തിന് പ്രതിരോധം തീർത്തുമാണ് വിവിധ പരിപാടികളോടെ വിദ്യാലയങ്ങളിലും മറ്റും പരിസ്ഥിതിദിനം ആചരിച്ചത്. പ്രകൃതി സമ്പത്ത് സംരക്ഷിക്കാനുള്ള കടമയും ഉത്തരവാദിത്തവും ഒാർമപ്പെടുത്തി ബോധവത്കരണവും നടന്നു. സംസ്ഥാന സർക്കാറി​െൻറ ഒന്നാം വാർഷികത്തി​െൻറ ഭാഗമായി വൃക്ഷത്തൈ നടീലും നടന്നു. ഗവ. സിറ്റി എച്ച്.എസ് സ്കൂള്‍‍ വിദ്യാർഥികളും പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയും ചേര്‍ന്ന് വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂളിൽ നിന്നും പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടി സംസ്ഥാന തലത്തില്‍ തന്നെ ഉന്നത വിജയം കരസ്ഥമാക്കിയ നദ നൗറീന്‍ ആദ്യ തൈ നട്ടു ഉദ്ഘാടനംചെയ്തു. പി.കെ. മൂസ അധ്യക്ഷത വഹിച്ചു. സാഹിർ, ഉമ്മര്‍, മുഹമ്മദ് യൂനുസ് എന്നിവര്‍ സംസാരിച്ചു. എം.സി. അബ്ദുല്‍ ഖല്ലാക്ക് സ്വാഗതവും എ. ആസാദ് നന്ദിയും പറഞ്ഞു. പ്രിന്‍സിപ്പൽ കെ. സുനിത, ഹെഡ്മാസ്റ്റര്‍ പവനന്‍,‍ സ്കൂളില്‍ നിന്നും ഈ വര്‍ഷം പ്ലസ് വൺ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ഹിബ, പൂർവ വിദ്യാർഥികളായ അഹ്സാബ്, യാസർ, മൊയ്തു, എ.ടി. നൗഷാദ്, ഫൈസല്‍, ആഫിസ്, ഇ.എം. ഹാഷിം എന്നിവർ പങ്കെടുത്തു. മാധവറാവു സിന്ധ്യ ട്രസ്റ്റ് കിംസ്റ്റ് ഹോസ്പിറ്റലി​െൻറ സഹകരണത്തോടെ കറിവേപ്പിൻ തൈ വിതരണം നടത്തി. പരിസ്ഥിതി പ്രവർത്തകനും സീക്ക് ഡയറക്ടറുമായ ടി.പി. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ ചെയർമാൻ എൻ.കെ. സൂരജ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർ എറമുല്ലാൻ, ഡോ. എസ്.വി. അൻസാരി, ഡോ. വി.എസ്. ഷേണായി, ഡോ. ടി.കെ. ഷബീർ, ഡോ. അഫ്സൽ എന്നിവർ സംസാരിച്ചു. എം.ആർ.എസ് ട്രസ്റ്റ് ചെയർമാൻ കെ. പ്രമോദ് സ്വാഗതവും കിംസ്റ്റ് ഹോസ്പിറ്റൽ അഡ്മിനിസ്േട്രറ്റർ എൻ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. കേരള എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിവിധ ഏരിയാ കേന്ദ്രങ്ങളിൽ വൃക്ഷത്തൈ നട്ടു. കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി ഉദ്ഘാടനംചെയ്തു. യൂനിയൻ ജില്ല സെക്രട്ടറി എം.വി. രാമചന്ദ്രൻ, എം.വി. ശശിധരൻ, ഗിരിജ കല്ല്യാടൻ എന്നിവർ സംസാരിച്ചു. മലർവാടി ബാലസംഘം പരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി നടത്തുന്ന ഒരു കൈ ഒരു തൈ കാമ്പയിൻ ഏരിയാതല ഉദ്ഘാടനം മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാബിസ് നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കളത്തിൽ ബഷീർ, അസീസ് കണ്ടത്തിൽ, പി.വി. അബൂബക്കർ, അമീർ അബ്ദുറഹീം, മലർവാടി ഏരിയ ക്യാപ്റ്റൻ എ.കെ. തജസീർ എന്നിവർ പങ്കെടുത്തു. കണ്ണൂര്‍ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗവ. ആയുര്‍വേദ ഹോസ്പിറ്റല്‍ കോമ്പൗണ്ടില്‍ മരം നടീലും ബോധവത്കരണവും നടത്തി. യൂത്ത് ലീഗ് ജില്ല ട്രഷറര്‍ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. അല്‍ത്താഫ് മാങ്ങാടന്‍ അധ്യക്ഷത വഹിച്ചു. മനോജ് ബോധവത്കരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എം. ഷഫീഖ്, യൂത്ത് ലീഗ് നേതാക്കളായ അഷ്റഫ് കാഞ്ഞിരോട്, ലത്തീഫ് ഇടവച്ചാല്‍, വി.സി. താജുദ്ദീന്‍ മാസ്റ്റർ, കെ. ഷംസീര്‍, മനാസ് ചിറക്കല്‍ കുളം, നവാസ് കോളിൻമൂല, ഷക്കീബ് നീര്‍ച്ചാല്‍, എം.വി. സക്കരിയ, ബി.പി. ആഷിഖ് എന്നിവർ സംസാരിച്ചു. മുഴത്തടം ഗവ. യു.പി സ്കൂളിൽ അന്ധതാനിവാരണ പദ്ധതിയുടെ ഭാഗമായി മുഴുവൻ വിദ്യാർഥികൾക്കും ഒൗഷധസസ്യം വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ ഉദ്ഘാടനം ചെയ്തു. സി. സീനത്ത് അധ്യക്ഷത വഹിച്ചു. വി.പി. മോഹനൻ, ഡോ. അഖിലേഷ് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ തയാറാക്കിയ പരിസ്ഥിതി കലണ്ടറും ബാഡ്ജും പ്രധാനാധ്യാപകൻ വി.പി. മോഹനൻ പ്രകാശനം ചെയ്തു. നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതി സ്കൂളിൽ നിർമിക്കുന്ന ഒൗഷധ തോട്ടം സമിതി ചെയർമാൻ ജയദേവൻ ഉദ്ഘാടനം ചെയ്തു. വത്സലൻ ഗുരുക്കൾ, ജഗദീശ്വരി വൈദ്യ, സതീശൻ, ജോയ് ൈവദ്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.