പരിസ്​ഥിതി ദിനാചരണം കരയത്തുംചാൽ

പരിസ്ഥിതി ദിനാചരണം കരയത്തുംചാൽ: കരയത്തുംചാൽ ഗവ. യു.പി സ്കൂളിൽ മദർ പി.ടി.എ പ്രസിഡൻറ് കോമളവല്ലിയുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ സൂസൻ ദേവസ്യ ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷകനായ കാളിയത്ത് നാരായണൻ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ബാബു േജാർജ്, ലിനി മേലേട്ടുതടത്തിൽ, ടി.ജെ. ത്രേസ്യ, എ.സി. മറിയക്കുട്ടി, സി.വി. ലക്ഷ്മണൻ, പി.സി.േടാമി, പി. സിന്ധു, കെ.വി. കുഞ്ഞിരാമൻ, എം. ശ്രീജ, ആൻസി എന്നിവർ സംസാരിച്ചു. പയ്യാവൂർ: പയ്യാവൂർ ഗവ. യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി ചിറ്റുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ജോയ് ജോസഫ് അധ്യക്ഷത വഹിച്ചു. കൃഷി ഒാഫിസർ ജയകൃഷ്ണ പദ്ധതി വിശദീകരിച്ചു. ആഗ്നസ് വാഴപ്പള്ളിൽ, സുഷ ബെന്നി, സിന്ധു രവി, സജൻ വെട്ടുകാട്ടിൽ, പ്രധാനാധ്യാപകൻ ടോമി കുരുവിള, കെ. ദാസൻ, ആർ.കെ. സന്തോഷ് കുമാർ, പി. ശെൽവി എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാഘോഷം ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മുത്തപ്പൻ ക്ഷേത്ര പരിസരത്ത് വൃക്ഷത്തൈ നടൽ പി.കെ. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ഒ.സി. ചന്ദ്രൻ, എ. നാരായണൻ തുടങ്ങിയവർ സംസാരിച്ചു. ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജിൽ മൈട്രീ ഇൻ മൈ കാമ്പസ് പദ്ധതിയുടെ ഭാഗമായി രണ്ടായിരം വൃക്ഷത്തൈകളാണ് വിദ്യാർഥികൾ നട്ടത്. കൃഷി ഒാഫിസർ എ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡൊമിനിക് തോമസ് അധ്യക്ഷത വഹിച്ചു. പ്രഫസർമാരായ ബേബി തോമസ്, ഷീല എം. ജോസഫ്, യൂനിയൻ ചെയർമാൻ കെ. അതുൽ, സാംസൺ രാജൻ എന്നിവർ സംസാരിച്ചു. വയക്കര ഗവ. യു.പി സ്കൂളിൽ പി.ടി.എ പ്രസിഡൻറ് കെ.വി. ബിജുമോൻ വൃക്ഷത്തൈ നട്ടു. ചന്ദനക്കാംപാറ ചെറുപുഷ്പം സ്കൂളിൽ പയ്യാവൂർ പഞ്ചായത്തംഗം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.