ബിജു വധം: രണ്ട് വാളുകൾ കൂടി കണ്ടെടുത്തു

പയ്യന്നൂർ: ആർ.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് വാളുകൾ കൂടി കണ്ടെടുത്തു. റിമാൻഡിൽ കഴിയുന്ന ഡി.വൈ.എഫ്.ഐ നേതാവ് രാമന്തളിയിലെ അനൂപ്, സത്യൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്തതിനെ തുടർന്നാണ് വാളുകൾ കണ്ടെടുത്തത്. കുന്നരു കുളം സ്റ്റോപ്പിനടുത്ത കുളത്തിൽ നിന്നും കാരന്താട് മലയാളം വായനശാലക്ക് സമീപത്തെ ഓവുചാലിൽ നിന്നുമാണ് വാളുകൾ കണ്ടെടുത്തത്. പ്രതികളുമായി പൊലീസ് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. നേരത്തെ കസ്റ്റഡിയിൽ വാങ്ങിയ എൻ.പി. റിനീഷിനെ ചോദ്യം ചെയ്തപ്പോൾ ഒരു വാൾ കണ്ടെത്തിയിരുന്നു. അതിനിടെ, കേസിലെ ഒരു പ്രതി വിദേശത്തേക്ക് കടന്നതായുള്ള വിവരം പൊലീസ് സ്ഥിരീകരിച്ചു. കോയമ്പത്തൂർ വിമാനത്താവളം വഴി ഷാർജയിലെത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. വിമാന ത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. ഇതുവരെ സംഭവത്തിൽ അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രാദേശികമയ ചില ഗൂഢാലോചനകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഗൂഢാലോചനക്കും കേസെടുത്തേക്കും. പ്രതികൾ ഒളിവിൽ താമസിച്ച വീട്ടുകാരെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരുകയാണ്. മേയ് 12ന് വൈകീട്ട് മൂന്നര മണിയോടെ പാലക്കോട് പാലത്തിന് സമീപത്താണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജുവിനെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.