വൻ പുകയില ഉൽപന്നശേഖരം പിടികൂടി

കണ്ണൂർ: വീട്ടിൽനിന്ന് വൻ നിരോധിത പുകയില ഉൽപന്നശേഖരം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കാസർകോട് ചെറുവത്തൂർ സ്വദേശി ടി.കെ. കൃഷ്ണനെയാണ് (57) കണ്ണൂർ എക്സൈസ് എസ്.െഎ ബി. ഷറഫുദ്ദീനും സംഘവും അറസ്റ്റ് െചയ്തത്. 600 കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. കാൽടെക്സ് ജങ്ഷനിലെ വാടകവീട്ടിൽ നടത്തിയ റെയ്ഡിലാണ് 38 ചാക്കുകളിലായി സൂക്ഷിച്ച ഹൻസ്, മധു, പാൻപരാഗ് തുടങ്ങിയ പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് കമീഷണർ നൽകിയ നിർദേശത്തെ തുടർന്നാണ് ബുധനാഴ്ച അർധരാത്രി വീടുവളഞ്ഞ് പരിശോധന നടത്തിയത്. മൈസൂരുവിൽനിന്ന് കൊണ്ടുവന്ന് ജില്ലയിൽ മൊത്ത^ചെറുകിട കച്ചവടക്കാർക്ക് വിൽപന നടത്തിവരുകയാണ് ഇയാെളന്ന് െപാലീസ് പറഞ്ഞു. പ്രിവൻറിവ് ഒാഫിസർമാരായ ജോസ്, ബഷീർ, ഷിബു, ജലീൽ, പീതാംബരൻ, ബിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.