വിപണി കൈയടക്കി നോമ്പുതുറ വിഭവങ്ങൾ

കണ്ണൂർ: േനാമ്പുതുറ വിഭവങ്ങൾ വീടകങ്ങളിൽ നിന്ന് വിപണിയിലേക്ക്. വിപണി കാഴ്ചയായി മാറുകയാണ് വീടി​െൻറ അടുക്കളയിൽ ഒരുങ്ങിയിരുന്ന േനാമ്പുതുറ വിഭവങ്ങൾ. തിരക്കി​െൻറ ജീവിതത്തിൽ നിന്ന് പാചകം വഴിമാറുകയാണെന്നതാണ് വിപണിയിലെ വിഭവകാഴ്ചകൾ. ഹോട്ടലുകളിലും ബേക്കറികളിലും തെരുവോരങ്ങളിലും ഏതുതരം വിഭവങ്ങളും തയാർ. വ്രതനാളുകളിൽ ഉച്ചയാകുന്നതോടെ സജീവമായിരുന്ന അടുക്കളകളിൽ ഇന്ന് എണ്ണ തിളക്കുന്ന ഗന്ധം അപരിചിതമാവുകയാണ്. പട്ടണങ്ങളിലെ വീടുകളിൽ ഏെറ അപൂർവമായേ കരിച്ചതും പൊരിച്ചതും പാകം ചെയ്യുന്നുള്ളൂ. മുൻകാലങ്ങളിൽ നോമ്പുതുറക്കുള്ള വിഭവങ്ങൾ തയാറാക്കൽ സ്ത്രീകൾക്ക് ഒരു ഹരമായിരുന്നു. വീട്ടിലെ മുതിർന്ന സ്ത്രീകളുടെ നേതൃത്വത്തിലാണ് വിഭവങ്ങൾ ഒരുക്കുക. തറവാട് വീടുകളിലും സമ്പന്ന വീടുകളിലും നോമ്പ് തുറ വിഭവങ്ങൾ ഉണ്ടാക്കാൺ വേലക്കാരികളുണ്ടാവും. നോമ്പ്തുറ വിഭവങ്ങളുണ്ടാക്കൽ വ്രതമനുഷ്ഠിക്കുന്നതു പോലെയാണ് സ്ത്രീകൾക്ക്. നോമ്പി​െൻറ ഒരുഭാഗം പോലെ. ഇന്ന് കാലംമാറി; പതിവുകളും മാറി. എന്തും വിപണിയിൽ ലഭിക്കുന്ന അവസ്ഥയായി. മിനക്കെട്ട് പാചകം ചെയ്യുന്നതിൽ നിന്ന് വീട്ടുകാർ പിന്മാറുകയാണ്. വിഭവങ്ങളുടെ പഴയകാല ധാരാളിത്തവും കുറയുകയാണ്. ഫാസ്റ്റ്ഫുഡ് സംസ്കാരത്തിലേക്ക് നോമ്പ്തുറയും ചേരുന്നതാണ് കാഴ്ച. േനാമ്പുതുറ വിഭവങ്ങളായ ഉന്നക്കായ, ഇറച്ചിപ്പത്തൽ, കോയിഅട, കായ്പോള, ഒടവായക്ക, വെള്ളപ്പോള, ചട്ടിപ്പത്തിരി, മുട്ടപ്പത്തൽ, പഴം പൊരി, ഇൗത്തപ്പഴം പൊരി, സമൂസ, റൊട്ടി നിറച്ചത് തുടങ്ങി ഏതുതരം നോമ്പുതുറ വിഭവങ്ങളും ബേക്കറികളിലും ഹോട്ടലുകളിലും സുലഭം. ഒാർഡറനുസരിച്ച് പത്തിരി, കക്കറോട്ടി, ഒറോട്ടി, നൂൽപുട്ട്, വിവിധ തരം ഇറച്ചിക്കറികൾ എന്നിവയും വിപണിയിൽ ലഭ്യമാണ്. തരി കാച്ചിയത്, തരിക്കഞ്ഞി, പാൽക്കഞ്ഞി എന്നിവയും കിട്ടും. നോമ്പനുഷ്ഠിക്കുന്നവര്‍ മാത്രമല്ല, മറ്റുള്ളവരും ഈ വിഭവങ്ങള്‍ വലിയ തോതില്‍ വാങ്ങാനെത്തുന്നതും വിപണിയിൽ ഡിമാൻഡ് കൂട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.