ദമ്പതികളെ ആക്രമിച്ചതിന് സസ്പെൻഷനിലായ സിവിൽ​ പൊലീസ് ഓഫിസർക്കെതിരെ കേസ്

കാസർകോട്: ദമ്പതികളെ ആക്രമിച്ച് കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന സിവിൽ പൊലീസ് ഓഫിസർക്കെതിരെയും സിവിൽ പൊലീസ് ഓഫിസറുടെ പരാതിയിൽ ദമ്പതികൾക്കെതിരെയും കാസർകോട് പൊലീസ് കേസെടുത്തു. ഷിറിബാഗിലു മായിപ്പാടിയിൽ വാടകക്ക് താമസിക്കുന്ന അജീഷി​െൻറ പരാതിയിൽ സസ്പെൻഷനിൽ കഴിയുന്ന വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ പ്രദീപ്കുമാർ ചവറക്കെതിരെയാണ് കേസ്. 30ന് വൈകീട്ട് നാലിന് വാടകവീടി​െൻറ മുറ്റത്ത് ദമ്പതികൾ നിൽക്കുമ്പോൾ അജീഷിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപിക്കുകയും തടയാൻ ചെന്ന ഭാര്യ ഹർഷയെ മുഖത്തടിക്കുകയും കാലുകൊണ്ട് ചവിട്ടി തള്ളിയിടുന്നതിനിടയിൽ ഹർഷയുടെ കൈയിലുണ്ടായിരുന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പരാതി. അജീഷി​െൻറ ആധാരം പ്രദീപ്കുമാർ പിടിച്ചുവെച്ചത് ചോദിച്ച വിരോധത്തിലാണ് ആക്രമിച്ചതെന്നും പരാതിയിൽ പറയുന്നു. അതേസമയം, ഷിറിബാഗിലു മായിപ്പാടിയിലെ വീടി​െൻറ സിറ്റൗട്ടിൽവെച്ച് വീടിന് മുകളിൽ താമസിക്കുന്ന അജീഷി​െൻറ കുടുംബത്തോട് വീടൊഴിയണമെന്ന് ആവശ്യപ്പെട്ട വിരോധത്തിൽ അജീഷും ഭാര്യയും വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപിക്കുകയും വധഭീഷണി മുഴക്കുകയും കഴുത്തിലുണ്ടായിരുന്ന ഒരുലക്ഷം രൂപയുടെ സ്വർണമാല പിടിച്ചെടുക്കുകയും ചെയ്തുവെന്ന പ്രദീപ്കുമാർ ചവറയുടെ പരാതിയിൽ ദമ്പതികൾക്കെതിരെയും പൊലീസ് കേസെടുത്തു. സംഭവത്തിൽ പരിക്കേറ്റ ദമ്പതികളെ കഴിഞ്ഞദിവസം നുള്ളിപ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രദീപ്കുമാർ ചവറ ജനറൽ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. നേരത്തേ അജീഷും പ്രദീപ്കുമാർ ചവറയും കോഴി വ്യാപാരം തുടങ്ങുകയും ഇതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഇരുവരും തർക്കത്തിലുമായിരുന്നു. ====================
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.