പി. ആർ. ഡി. അറിയിപ്പുകൾ

ജില്ല ആസൂത്രണസമിതി യോഗം 82 തദ്ദേശസ്ഥാപനങ്ങളുടെ വാർഷികപദ്ധതിക്ക് അംഗീകാരം കണ്ണൂർ: ജില്ലയിലെ 82 തദ്ദേശസ്ഥാപനങ്ങളുടെ 2017^-18 വാർഷികപദ്ധതിക്ക് ജില്ല ആസൂത്രണസമിതി യോഗം അംഗീകാരം നൽകി. ജില്ല പഞ്ചായത്ത്, മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകൾ, 71 ഗ്രാമപഞ്ചായത്തുകൾ, രണ്ടു മുനിസിപ്പാലിറ്റികൾ എന്നിവയാണ് ഇതിനകം വാർഷികപദ്ധതി സമർപ്പിച്ചത്. നഗരസഭകളിൽ കൂത്തുപറമ്പും ശ്രീകണ്ഠപുരവുമാണ് വാർഷികപദ്ധതി സമർപ്പിച്ച് അംഗീകാരം നേടിയത്. േമയ് 31നകം വാർഷികപദ്ധതി ജില്ല ആസൂത്രണസമിതിക്ക് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. പദ്ധതി നടപ്പാക്കുമ്പോൾ സ്പിൽ ഓവർ പദ്ധതികൾ പൂർത്തിയാക്കുന്നതിന് പ്രാധാന്യം നൽകണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിർദേശം നൽകി. പ്ലാസ്റ്റിക് കാരിബാഗ് നിരോധിത ജില്ല പ്രഖ്യാപനം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ജില്ലയിൽ പ്ലാസ്റ്റിക് വിൽപന വ്യാപകമാണെന്ന റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ ഉണർന്നുപ്രവർത്തിക്കേണ്ടതുണ്ടെന്നും പ്രസിഡൻറ് പറഞ്ഞു. യോഗത്തിൽ പ്ലാനിങ് ഒാഫിസർ കെ. പ്രകാശൻ, ആസൂത്രണസമിതിയംഗം കെ.വി. ഗോവിന്ദൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, ജില്ല പഞ്ചായത്തംഗം അജിത്ത് മാട്ടൂൽ, തദ്ദേശസ്ഥാപന പ്രസിഡൻറുമാർ, സെക്രട്ടറിമാർ മറ്റ് നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പി.കെ. ശ്രീമതി എം.പിയുടെ പ്രാദേശിക ഫണ്ട് വിനിയോഗം 71.02 ശതമാനം കണ്ണൂർ: പി.കെ. ശ്രീമതി എം.പിയുടെ പ്രാദേശിക ഫണ്ടിൽ ഭരണാനുമതി ലഭിച്ച 15.32 കോടി രൂപയുടെ 437 പദ്ധതികളിൽ 8.67 കോടി രൂപയുടെ 329 പ്രവൃത്തികൾ ഇതുവരെ പൂർത്തിയായി. ഭരണാനുമതി കിട്ടിയ പദ്ധതികളിൽ എസ്റ്റിമേറ്റ് പുതുക്കി സമർപ്പിക്കാത്ത തദ്ദേശസ്ഥാപനങ്ങൾ 10 ദിവസത്തിനകം പുതുക്കി ഭരണാനുമതി വാങ്ങണമെന്ന് കലക്ടറേറ്റിൽ ചേർന്ന എം.പി ഫണ്ട് അവലോകനയോഗം നിർദേശിച്ചു. എം.പി ഫണ്ടിൽനിന്ന് ജില്ലയിലെ സ്കൂളുകൾക്ക് അനുവദിച്ച കമ്പ്യൂട്ടർ വിതരണവും സ്മാർട്ട് ക്ലാസ് റൂമുകളുടെ നിർമാണവും ജൂൺ 30നകം പൂർത്തിയാക്കാൻ കെൽേട്രാണിന് നിർദേശം നൽകി. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് പി.ഡബ്യൂ.ഡി ഇലക്േട്രാണിക്സ് വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തി. എം.പി ഫണ്ടിൽനിന്ന് തുക അനുവദിച്ച സ്കൂൾ -അംഗൻവാടി കെട്ടിടങ്ങളുടെ നിർമാണങ്ങൾ അന്തിമഘട്ടത്തിലാണ്. കലക്ടർ മിർ മുഹമ്മദലി, ഡി.പി.ഒ കെ. പ്രകാശൻ, എം.പിയുടെ പ്രതിനിധി കെ.പി. വേണുഗോപാലൻ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പകർച്ചവ്യാധി പ്രതിരോധ സെൽ പ്രവർത്തനമാരംഭിച്ചു കണ്ണൂർ: മഴക്കാലത്തോടനുബന്ധിച്ചുണ്ടാകുന്ന പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ല മെഡിക്കൽ ഒാഫിസിൽ (ആരോഗ്യം) 24 മണിക്കൂറും പ്രവർത്തിക്കുന്ന എപ്പിഡമിക് സെൽ സജ്ജമാക്കി. പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട വിവരങ്ങൾ 9447256458, 9447644835 നമ്പറുകളിൽ വിളിച്ചറിയിക്കാമെന്ന് ജില്ല മെഡിക്കൽ ഒാഫിസർ അറിയിച്ചു. ജില്ലതല ക്വിസ് മത്സരം കണ്ണൂർ: ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് ഹൈസ്കൂൾ/ ഹയർ സെക്കൻഡറി വിദ്യാർഥികളെ പങ്കെടുപ്പിച്ച് ജില്ലതലത്തിലും സംസ്ഥാനതലത്തിലും ക്വിസ് മത്സരം നടത്തും. ജില്ലയിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമുകളെ പങ്കെടുപ്പിച്ച് 26ന് തിരുവനന്തപുരത്താണ് ഫൈനൽ മത്സരം. ജില്ലയിൽ വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് ടീമുകൾക്ക് യഥാക്രമം 2000, 1500, 1000 രൂപ വീതം കാഷ് ൈപ്രസും സർട്ടിഫിക്കറ്റും ലഭിക്കും. സംസ്ഥാനതലത്തിൽ വിജയികളാകുന്ന ടീമുകൾക്ക് യഥാക്രമം 10,000, 7000, 5000 രൂപ വീതം കാഷ് ൈപ്രസും േട്രാഫിയും തിരുവനന്തപുരത്ത് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ സമ്മേളനത്തിൽ മുഖ്യമന്ത്രി സമ്മാനിക്കും. ജില്ലയിലെ മത്സരാർഥികൾ സ്കൂൾ മേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ബന്ധപ്പെട്ട എക്സൈസ് േറഞ്ച് ഒാഫിസുകളിൽ ഒമ്പതിനുമുമ്പ് സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.