കെജ്​രിവാളിനെതിരെ അ​ഴിമതി ആരോപണം; നാലിടങ്ങളിൽ പരിശോധന

കെജ്രിവാളിനെതിരെ അഴിമതി ആരോപണം; നാലിടങ്ങളിൽ പരിശോധന (A) ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെനതിരെ മുൻമന്ത്രി കപിൽ മിശ്ര ഉന്നയിച്ച ആരോപണങ്ങളില്‍ ഡല്‍ഹി അഴിമതിവിരുദ്ധ വിഭാഗം അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച അന്വേഷണ സംഘം നാലിടങ്ങളിൽ പരിശോധിച്ചു. ആരോഗ്യവകുപ്പില്‍നിന്ന് 300 കോടി രൂപ അനധികൃതമായി െചലവഴിച്ചെന്നായിരുന്നു പ്രത്യേക ഡൽഹി നിയമസഭാ സേമ്മളനത്തിൽ കപില്‍ മിശ്രയുടെ ആേരാപണം. സര്‍ക്കാര്‍ ആശുപത്രികള്‍ ആവശ്യപ്പെടാതെ തന്നെ 300 കോടി രൂപയുടെ മരുന്നുകള്‍ വാങ്ങി, മരുന്നുകള്‍ സൂക്ഷിക്കുന്നതിന് മൂന്ന് ഗോഡൗണുകള്‍ നിര്‍മിച്ചതിൽ വ്യാപക അഴിമതിയുണ്ട്, മരുന്നുകള്‍ സര്‍ക്കാര്‍ ഫാര്‍മസികളിലേക്ക് എത്താതെ നശിച്ചുപോവുകയാണ് തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച കപില്‍ മിശ്ര അഴിമതിവിരുദ്ധ വിഭാഗത്തിന് പരാതി നല്‍കുകയും ചെയ്തു. ജലവകുപ്പ് മന്ത്രിയായിരുന്ന കപില്‍ മിശ്രയെ കൃത്യനിര്‍വഹണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ കെജ്രിവാളിനും മറ്റു നേതാക്കൾക്കുെമതിരെ നിരന്തരം ആരോപണങ്ങളാണ് മിശ്ര ഉന്നയിച്ചത്. ബുധനാഴ്ച നിയമസഭയിൽ ബഹളം വെച്ചതിന് ആം ആദ്മി എം.എൽ.എമാർ മിശ്രയെ കൈയേറ്റം ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.