അതുലി​െൻറ നേട്ടത്തിൽ ആഹ്ലാദിച്ച്​ ഏ​േമ്പറ്റ്​ ഗ്രാമം

പയ്യന്നൂർ: വിദ്യാഭ്യാസം അതുലിന് ഹരമാണ്. രാജ്യം ചുറ്റിയുള്ള പഠനം ഒടുവിൽ എത്തിനിൽക്കുന്നത് രാജ്യസേവനത്തി​െൻറ പൊൻതൂവലണിയാൻ. സിവിൽ സർവിസ് പരീക്ഷാ റാങ്കിൽ ഇത്ര മുന്നിലെത്തുമെന്ന് പ്രതീക്ഷിച്ചതല്ലെങ്കിലും വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്നു. 13ാം റാങ്ക് നേടി പരിയാരം ഏമ്പേറ്റ് എന്ന ഗ്രാമത്തിലേക്ക് നടാടെ ഒരു ഐ.എ.എസുകാരനെത്തുമ്പോൾ നാടും ത്രില്ലിലാണ്. ആദ്യ 150 റാങ്കുകാർക്ക് വിദേശ സർവിസ് തെരഞ്ഞെടുക്കാൻ അവസരമുണ്ട്. അതുകൊണ്ട് ഈ വിദ്യാർഥിയുടെ നേട്ടം ഇടംപിടിക്കുന്നത് ചരിത്രത്തിലേക്കാണ്. റിട്ട. ഓണററി ലെഫ്റ്റനൻറ് മടവളപ്പിൽ ജനാർദന​െൻറയും ലതയുടെയും മകനായ അതുൽ ചെറുപ്പം മുതൽ പഠനത്തിൽ മികവുകാട്ടിയിരുന്നു. അച്ഛ​െൻറ പട്ടാള ജോലിയാണ് പഠനം ഊരുചുറ്റിയുള്ളതാക്കിയത്. മഹാരാഷ്ട്രയിലെ നാസിക്കിൽ ജനിച്ചതിനാൽ കൂടുതൽ കാലം വിദ്യാഭ്യാസം നേടിയത് അവിടെനിന്നുതന്നെ. ലഖ്നോ, ജമ്മു^കശ്മീർ, കൊൽക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളിലും പഠിച്ചു. 10 മുതൽ 12 വരെയുള്ള പഠനം എടാട്ട് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു. കുസാറ്റിൽനിന്ന് ബി.ടെക് ഡിസ്റ്റിങ്ഷനോടെ പാസായതിനുശേഷമാണ് സിവിൽ സർവിസ് പഠനത്തിന് സിവിൽ സർവിസ് അക്കാദമിയിൽ ചേർന്നത്. സംസ്ഥാനത്ത് ഒന്നാമതെത്തിയ വിവരം തിരുവനന്തപുരത്തെ അക്കാദമിയിൽ വെച്ചാണ് അറിയുന്നത്. അപ്പോഴേക്കും വീട്ടിൽ അഭിനന്ദനപ്പെരുമഴ പെയ്തിറങ്ങിത്തുടങ്ങിയിരുന്നു. പി.കെ. ശ്രീമതി എം.പി, ടി.വി. രാജേഷ് എം.എൽ.എ, സതീശൻ പാച്ചേനി തുടങ്ങിയവർ അനുേമാദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.