കെട്ടിട ഉദ്ഘാടനവും സുവർണജൂബിലി സമാപനവും

പയ്യന്നൂർ: കാനായി ദേശോദ്ധാരണ വായനശാല ആൻഡ് ഗ്രന്ഥാലയം കെട്ടിട ഉദ്ഘാടനവും സുവർണജൂബിലി ആഘോഷത്തി​െൻറ സമാപനവും ജൂൺ നാലിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. വായനമുറിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വലും പത്രപ്രകാശനം ടി.ഐ. മധുസൂദനനും നിർവഹിക്കും. വൈകീട്ട് അഞ്ചിന് കരോക്കെ ഗാനമേളയും തുടർന്ന് നാടകവും അരങ്ങേറും. വാർത്താസമ്മേളനത്തിൽ കെ. കൃഷ്ണൻ, ഇ.ടി. പദ്മനാഭൻ, സി. മധുസൂദനൻ, പി. ഗോപിനാഥൻ, എ.വി. രാഘവൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.