സ്​​റ്റുഡിയോ മേഖല പ്രതിസന്ധിയിൽ

നീലേശ്വരം: ജി.എസ്.ടി പ്രാബല്യത്തിൽവന്നതോടെ സ്റ്റുഡിയോ മേഖലയും പ്രതിസന്ധിയിലായതായി മേഖലയിലെ പരിചയസമ്പന്നർ പറയുന്നു. മേഖലയിൽ തൊഴിലെടുത്തുജീവിക്കുന്ന ആയിരങ്ങളാണ് ഫോട്ടോഗ്രഫി സാധനങ്ങളുടെ വൻ വിലവർധനമൂലം പരുങ്ങലിലായത്. ജില്ലയിൽ മാത്രം എണ്ണൂറോളം സ്റ്റുഡിയോകളും അഞ്ഞൂറോളം ഫ്രീലാൻഡ്സ് േഫാട്ടോഗ്രാഫർമാരും വിഡിയോഗ്രാഫർമാരും ഇരുനൂറോളം എഡിറ്റർമാരും അത്രതന്നെ ആൽബം ഡിസൈനർമാരും ഫോട്ടോ ലാമിനേഷൻ വർക്കർമാരുമുണ്ട്. ജി.എസ്.ടി വന്നതോട ഇവർ ഉപയോഗിക്കുന്ന സാധനങ്ങൾക്ക് വില വർധന താങ്ങാവുന്നതിലും അപ്പുറമാണ്. സ്റ്റിൽ കാമറ, വിഡിയോ കാമറ, ഫോട്ടോപ്രിൻറർ, മഷി, പേപ്പർ, കമ്പ്യൂട്ടർ എന്നിവയടക്കം സകലസാധനങ്ങൾക്കും വില കുതിച്ചുചാടി. എപ്സൺ ഫോട്ടോ ചെറിയ പ്രിൻററിന് 1350 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 1750 ആയി വർധിച്ചു. കാമറയുടെ ലെൻസിനും മറ്റും ആയിരങ്ങളാണ് വർധന. നിലവിൽ നാല് പാസ്പോർട്ട് സൈസ് ഫോട്ടോക്ക് 100 രൂപയാണ് ഈടാക്കുന്നത്. ഇത് വർധിപ്പിച്ചാൽ മാത്രമേ സ്റ്റുഡിയോ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാവുകയുള്ളൂവെന്നാണ് 40 വർഷമായി നീലേശ്വരം മെട്രോ സ്റ്റുഡിയോ നടത്തുന്ന മോഹന​െൻറ അഭിപ്രായം. ഫോട്ടോഗ്രഫി സാധനങ്ങൾക്ക് വൻ വിലവർധനവാണ് ജി.എസ്.ടിമൂലം ഉണ്ടായതെന്ന് ഫോട്ടോഗ്രഫി സാധനങ്ങളുടെ സ്ഥാപനമായ കണ്ണൂരിലെ വിഡിയോലിങ്ക് ഉടമ അനീഷ് പറഞ്ഞു. വിലവർധന പിടിച്ചുനിർത്താൻ ഫോട്ടോകളുടെ ചാർജ് വർധന മാത്രമേ പരിഹാരമുള്ളൂവെന്നാണ് ഫോട്ടോഗ്രാഫർമാർ പറയുന്നത്. അടക്ക വ്യാപാരരംഗത്തും ഇടിവ് ബദിയടുക്ക: ജി.എസ്.ടി വന്നതോടെ അടക്ക വ്യാപാരരംഗത്ത് ഇടിവാണ് ഉണ്ടായതെന്ന വിലയിരുത്തലാണ് കാംപ്കോ അധികൃതർക്കുള്ളത്. കർണാടക അതിർത്തിപ്രദേശമായ എൻമകജെ, ബദിയടുക്ക, കുമ്പഡാജെ പഞ്ചായത്തുകളിൽ കൂടുതലും അടക്ക കൃഷിക്കാരാണ്. എന്നാൽ, ജി.എസ്.ടിയുടെ വിലയിരുത്തലിന് മൂന്നു മാസം എടുക്കുമെന്ന നിഗമനം കാത്ത് കർഷകർ നിൽക്കുന്നതാണ് വ്യാപാരം സ്തംഭിക്കാൻ കാരണെമന്നാണ് അധികൃതർ പറയുന്നത്. പെർല, ബദിയടുക്ക, മാർപ്പനടുക്ക, നീർച്ചാൽ എന്നിവിടങ്ങളിൽ ടൗൺ കേന്ദ്രീകരിച്ച് കാംപ്കോ യൂനിറ്റുകൾ പ്രവർത്തിച്ചുവരുന്നു. ചില്ലറ വ്യാപാരരംഗം പഴയതിനെക്കാളും താഴോട്ടാണ് പോകുന്നത്. കൂടുതൽ സ്റ്റോക്ക് എടുക്കാൻ താൽപര്യം കാണിക്കുന്നില്ല. നിർമാണമേഖല സ്തംഭനത്തിലേക്ക് കുമ്പള: വാഗ്ദാനങ്ങളിലെ പെരുമഴയും കടലാസിലെ കണക്കുകളും വലിയ പ്രതീക്ഷ നൽകിയ ജി.എസ്.ടി വിപരീതഫലമാണ് നിർമാണമേഖലയുമായി ബന്ധപ്പെടുന്ന വിപണിയിൽ ഉളവാക്കിയത്. ഉപഭോക്താക്കളും വ്യാപാരികളും മുന്നിൽക്കണ്ട ആനുകൂല്യങ്ങളെയും ഇളവുകളെയും കുത്തക കമ്പനികൾ 'കെണിെവച്ച് പിടികൂടി' എന്ന് പറയുന്നതാവും ശരി. നിർമാണമേഖലയിലെ അത്യന്താപേക്ഷിത ഇനങ്ങളായ ടൈൽസ്, മാർബിൾ, ഗ്രാനൈറ്റ്, സാനിറ്ററി ഐറ്റംസ്, അവയുടെ ഫിറ്റിങ്സ് എന്നിവക്ക് ജി.എസ്.ടി നടപ്പിലായതോടെ വിൽപനനികുതിയിൽ ഒരു ശതമാനം ഇളവുണ്ടായി. നേരത്തെ വ്യാപാരികൾ സാധനങ്ങൾ വാങ്ങുന്ന സംസ്ഥാനത്ത് 14.5 ശതമാനവും വിൽക്കുന്ന സംസ്ഥാനത്തേക്ക് കടക്കുമ്പോഴും ഇതേ തോതിൽ നികുതി അടക്കേണ്ടിയിരുന്നു. ഇവ രണ്ടും ചേർത്ത് 29 ശതമാനമായിരുന്നു നികുതി. ഏകീകൃതനികുതി നടപ്പിലായതോടെ ഒറ്റത്തവണയായി 28 ശതമാനം അടച്ചാൽ മതിയെന്ന സൗകര്യമാണ് വ്യാപാരികൾക്ക് ലഭിച്ചത്. മാത്രമല്ല, നേരത്തെ രണ്ടു സംസ്ഥാനങ്ങളിലെയും നികുതികൾ മുൻകൂറായി അടക്കണം എന്ന നിർബന്ധിതാവസ്ഥയും ഒഴിഞ്ഞുകിട്ടി. എന്നാൽ, ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ അമ്പരപ്പിച്ച പ്രഹരമാണ് നിർമാതാക്കളും വൻകിട വിതരണക്കാരും സമ്മാനിച്ചത്. നിർമാണമേഖലയുമായി ബന്ധപ്പെടുന്ന സകല സാധനങ്ങൾക്കും 10 ശതമാനം വില വർധിപ്പിച്ച് കുത്തക കമ്പനികൾ ഉപഭോക്താക്കൾക്ക് ലഭിക്കേണ്ടിയിരുന്ന ഈ ആനുകൂല്യങ്ങളെ തടഞ്ഞു. ഉൽപാദകരും വൻകിടവിതരണക്കാരും ഉൽപന്നങ്ങളെ ജി.എസ്.ടി എന്ന മൂന്നക്ഷരത്തിൽ കുരുക്കിെവച്ച് ചരക്കുനീക്കം സ്തംഭിപ്പിച്ച് വിപണിയിൽ അവശ്യസാധനങ്ങളുടെ ദൗർലഭ്യം സൃഷ്ടിച്ചു. ഈ സാഹചര്യം മുതലെടുത്ത് അവർതന്നെ വില വർധിപ്പിക്കുകയും ചെയ്തു. നിലവിൽ നിർമാണമേഖലയുമായി ബന്ധപ്പെടുന്ന സാമഗ്രികളുടെ വ്യാപാരത്തിൽ വൻ ഇടിവാണ് സംഭവിച്ചത്. ഈ സ്തംഭനാവസ്ഥയിൽനിന്ന് എങ്ങനെ കരകയറാനാകുമെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.