കാറിൽ കടത്തിക്കൊണ്ടുവന്ന മദ്യം പിടിച്ചെടുത്തു

കാസർകോട്: കർണാടകയിൽനിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന മദ്യം പൊലീസ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്നവര്‍ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. കാസർകോട് കറന്തക്കാടുനിന്നാണ് മദ്യവുമായി വന്ന കാർ പിടികൂടിയത്. 150 മില്ലി ലിറ്റർ വീതമുള്ള 100 കുപ്പി കര്‍ണാടകനിർമിത വിദേശമദ്യം കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. അടുക്കത്ത്ബയലില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിനെ കണ്ട് നിര്‍ത്താതെ ഓടിച്ചുപോയ കാറിനെ പിന്തുടര്‍ന്നപ്പോൾ സംഘം കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.