സ്വാശ്രയ മെഡിക്കല്‍ കോളജ്: സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം –സോളിഡാരിറ്റി

കോഴിക്കോട്: മെഡിക്കല്‍ സ്വാശ്രയ പ്രവേശനത്തിലെ സാമുദായിക േക്വാട്ടയുടെ പേരില്‍ മുസ്ലിം സമുദായത്തിനകത്തെ വ്യത്യസ്ത വിഭാഗങ്ങളെ ഉപജാതി വര്‍ഗ വിഭാഗങ്ങളായി ചിത്രീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് ആവശ്യപ്പെട്ടു. ഇൗ ഉത്തരവ് ജനാധിപത്യത്തി​െൻറയും സാമൂഹിക നീതിയുടെയും താല്‍പര്യങ്ങളെ അട്ടിമറിക്കുന്നതാണ്. സംഘടനകള്‍ക്കതീതരായി ജീവിക്കുന്ന മുസ്ലിം സമുദായത്തിലെ ആളുകളെ ഈ വിഭജനത്തില്‍ സര്‍ക്കാര്‍ എവിടെ ചേര്‍ക്കുമെന്ന് വ്യക്തമാക്കണം –അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.