അപകടം വിതച്ച്​ റോഡിൽ വെള്ളക്കെട്ട്​

ചെറുവത്തൂർ: മേൽപാലം കഴിഞ്ഞാലുള്ള വെള്ളക്കെട്ട് വാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തുന്നു. ചെറുവത്തൂർ ഗവ. വെൽഫെയർ യു.പി സ്കൂളിന് മുന്നിലാണ് അപകടഭീഷണി ഉയർത്തി വെള്ളക്കെട്ടുള്ളത്. മഴയിലും വെയിലിലും ഒരുപോലെയാണ് ഈ വെള്ളക്കെട്ട്. കൈതക്കാട് ഭാഗത്തേക്കുള്ള തകർന്ന റോഡിൽ രൂപപ്പെട്ട കുഴികളിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. കുഴികൾ ശ്രദ്ധയിൽപെടാത്തതുമൂലം ഇരുചക്രവാഹനങ്ങളും ഓട്ടോയും അപകടത്തിൽപെടുകയാണ്. സ്കൂൾകുട്ടികൾക്കും മറ്റു വഴിയാത്രികർക്കും ഇത് ദുരിതംവിതക്കുകയാണ്. പലതവണ യാത്രക്കാർ പരാതിപ്പെട്ടിട്ടും വെള്ളക്കെട്ട് മാറ്റാൻ അധികൃതർ ഇടപെടുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.