യാത്രയയപ്പ് നല്‍കി

തളിപ്പറമ്പ്: മുസ്ലിം ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജിന് പോകുന്നവർക്കുള്ള യാത്രയയപ്പ് ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.വി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡൻറ് കൊടിയില്‍ സലീം അധ്യക്ഷത വഹിച്ചു. ഇബ്രാഹീംകുട്ടി തിരുവട്ടൂര്‍, സി.പി.വി. അബ്ദുല്ല, പി. മുഹമ്മദ് ഇഖ്ബാല്‍, മഹമൂദ് അള്ളാംകുളം, ഒ.പി. ഇബ്രാഹീംകുട്ടി, കെ.വി. അബൂബക്കര്‍ ഹാജി, കെ. മുസ്തഫ ഹാജി, സമദ് കടമ്പേരി, പി.സി. നസീര്‍, എന്‍.യു. ഷഫീഖ്, യു.എം. ഷറഫുദ്ധീന്‍, എ.പി. മജീദ്, കെ.എസ്‌. റിയാസ്, മുസ്തഫ മുക്കോല എന്നിവര്‍ സംസാരിച്ചു. കെ. സഹദ് ഹാജി പ്രാർഥനയും ഷുക്കൂര്‍ ഫൈസി മുഖ്യപ്രഭാഷണവും നിർവഹിച്ചു. പി.പി. മുഹമ്മദ് നിസാര്‍ സ്വാഗതവും കെ. മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു. ശിൽപശാല സംഘടിപ്പിച്ചു തളിപ്പറമ്പ്: കരിമ്പം കേയി സാഹിബ് ട്രെയിനിങ് കോളജ് ഗണിതശാസ്ത്ര വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ പഠനപ്രക്രിയയിൽ ഉബുണ്ടുവി​െൻറ പ്രയോഗം എന്ന വിഷയത്തിൽ ഏകദിന ശിൽപശാല നടത്തി. തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമ്മുദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ പി.സി.പി. മഹമൂദ് ഹാജി, പ്രിൻസിപ്പൽ ഡോ. കെ. അബ്ദുറഹ്മാൻ, കെ.കെ. ഹാത്തിബ്, ഡോ. കെ. ബീന, കെ. തനൂജ, കെ. നിഷാദ് എന്നിവർ സംസാരിച്ചു. ശിൽപശാലക്ക് ജില്ല റിസോഴ്സ് സ​െൻറർ മാസ്റ്റർ പരിശീലകരായ ഐ.പി. ശക്തിധരൻ, വി.സി. ജയദേവൻ എന്നിവർ നേതൃത്വം നൽകി. മദ്യപിച്ച് ബഹളമുണ്ടാക്കിയ ബസ് ഡ്രൈവർ അറസ്റ്റിൽ തളിപ്പറമ്പ്: ബസ്സ്റ്റാൻഡിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുപുഴ-തളിപ്പറമ്പ്-കോഴിക്കോട് റൂട്ടിലോടുന്ന എയ്ഞ്ചൽ ബസ് ഡ്രൈവർ ചിറ്റാരിക്കലിലെ സന്തോഷിനെയാണ് അറസ്റ്റ് ചെയ്തത്. സ്റ്റാൻഡിൽവെച്ച് ബസ് പുറപ്പെടുന്ന സമയത്തെ ചൊല്ലി മറ്റ് ബസ് ജീവനക്കാരോട് തർക്കിക്കുകയും ബഹളംവെക്കുകയുമായിരുന്നു സന്തോഷ്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇയാൾ മദ്യപിച്ചതായി കണ്ടെത്തിയത്. തുടർന്ന് ബസ് കസ്റ്റഡിയിലെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.