ഫ്ലോറൻസ്​ നൈറ്റിൻഗേൽ അവാർഡ്​ ജേതാവ്​ എൻ.ആർ. സിന്ധുവിന്​ അനുമോദനം

തലശ്ശേരി: രാഷ്ട്രപതിയിൽനിന്ന് ഫ്ലോറൻസ് നൈറ്റിൻഗേൽ അവാർഡ് സ്വീകരിച്ച എം.സി.സി സ്റ്റാഫ് നഴ്സ് എൻ.ആർ. സിന്ധുവിനെ കോടിയേരി മലബാർ കാൻസർ സ​െൻറർ സ്റ്റാഫ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുളിയിൽ നട കോടിയേരി ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് മാഹി എം.എൽ.എ ഡോ. വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എം.സി. പവിത്രൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭാ കൗൺസിലർ കെ.ഇ. ഗംഗാധരൻ, സ്റ്റാഫ് അസോസിയേഷൻ വൈസ് പ്രസിഡൻറ് ടി.കെ. ഗംഗാധരൻ, സെക്രട്ടറി ടി.എം. ദിനേഷ് കുമാർ, പി. പ്രമോദ് എന്നിവർ സംസാരിച്ചു. ജീവനക്കാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും എം.എൽ.എ ഉപഹാരം നൽകി അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.