ഡാറ്റാ ബാങ്ക് പരാതി: കൃഷി ഓഫിസർക്ക് അപേക്ഷ നൽകണം

കണ്ണൂർ: നെൽവയൽ- തണ്ണീർത്തട സംരക്ഷണനിയമത്തി​െൻറ അടിസ്ഥാനത്തിൽ തയാറാക്കിയ ഡാറ്റാബാങ്കുമായി ബന്ധപ്പെട്ട് പരാതികളുള്ളവർ കൃഷി ഓഫിസർക്ക് അപേക്ഷ നൽകണമെന്ന് ജില്ല കലക്ടർ മിർ മുഹമ്മദലി ജില്ല വികസനസമിതി യോഗത്തെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സി. കൃഷ്ണൻ എം.എൽ.എ ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായി ഡാറ്റാബാങ്കിൽ ഉൾപ്പെട്ട സ്ഥലത്തി​െൻറ ഉടമകൾ, നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതിയുടെ പശ്ചാത്തലത്തിൽ, ആഗസ്റ്റ് 30നകം ബന്ധപ്പെട്ട കൃഷി ഓഫിസർക്ക് നിശ്ചിതമാതൃകയിൽ അപേക്ഷ നൽകണം. 100 രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് ഈ വർഷത്തെ നികുതി ശീട്ട് സഹിതമാണ് അപേക്ഷിക്കേണ്ടത്. പരാതിയുള്ള സ്ഥലങ്ങൾ പരിശോധിച്ച് ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ ഭൂമിയുടെ 2008നു മുമ്പുള്ള സ്ഥിതി കണ്ടെത്തി ആവശ്യമായ ഭേദഗതികൾ വരുത്താൻ പ്രാദേശിക നിരീക്ഷണ സമിതികൾക്ക് അധികാരമുണ്ടായിരിക്കുമെന്ന് കലക്ടർ പറഞ്ഞു. ഇതോടൊപ്പം ഏതെങ്കിലും നെൽവയൽ- തണ്ണീർത്തടഭൂമി ഡാറ്റാബാങ്കിൽ ഉൾപ്പെടേണ്ടതായിട്ടുണ്ടെങ്കിൽ അക്കാര്യവും പരിശോധിച്ച് വെവ്വേറെ പട്ടിക തയാറാക്കണമെന്നും നിർദേശിച്ചു. ഭൂ ഉടമകളിൽനിന്ന് നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട് എം.എൽ.എ ഉന്നയിച്ച വിഷയങ്ങളിൽ ഒരു മാസത്തിനകം നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് കലക്ടർ നിർദേശം നൽകി. കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷ‍​െൻറ മുഖച്ഛായ മാറ്റി ആധുനികവത്കരിക്കുമെന്ന് പി.കെ. ശ്രീമതി എം.പി അറിയിച്ചു. യാത്രക്കാർക്ക് വിശാലമായ കാത്തിരിപ്പുകേന്ദ്രം, ശുചിമുറി സംവിധാനം ഉൾപ്പെടെ സജ്ജമാക്കും. എം.പി ഫണ്ടിൽനിന്ന് ഇതിനുവേണ്ടി തുക വകയിരുത്തും. പദ്ധതി എത്രയുംവേഗം നടപ്പാക്കുന്നതിന് ജില്ല കലക്ടർ മേൽനോട്ടംവഹിക്കുമെന്നും എം.പി പറഞ്ഞു. പയ്യാമ്പലം പാർക്കിലെ സ്മൃതിമണ്ഡപവും പരിസരവും മാലിന്യമുക്തമാക്കുന്നതി​െൻറ ഭാഗമായി നേരത്തേ തീരുമാനിച്ചപ്രകാരം രണ്ടു ശുചീകരണത്തൊഴിലാളികളെ ദിവസ വേതനാടിസ്ഥാനത്തിൽ ഉടൻ നിയമിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ഉപയോഗശൂന്യമായ കാവുമ്പായി-കരിവെള്ളൂർ റോഡ് കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി വീണ്ടെടുക്കുന്നതിന് വിശദമായ പദ്ധതിരേഖ തയാറാക്കാൻ ദേശീയപാത വിഭാഗത്തിന് എം.പി നിർദേശം നൽകി. സബ് കലക്ടർ എസ്. ചന്ദ്രശേഖർ, ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.