ലോട്ടറി സുവർണജൂബിലി: തൊഴിലാളികൾക്ക്​ ജില്ലതല കലാ-കായികമേള

കണ്ണൂർ: സംസ്ഥാന ലോട്ടറിയുടെ സുവർണജൂബിലിയുടെ ഭാഗമായി ജില്ലതലത്തിൽ ലോട്ടറി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി കലാ-കായിക മത്സരങ്ങൾ നടത്തും. ആഗസ്റ്റ് 20നാണ് വിവിധ ഇനങ്ങളിലായി മത്സരങ്ങൾ. പരിപാടിയുടെ വിജയത്തിനായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ചെയർമാനായി സംഘാടകസമിതി രൂപവത്കരിച്ചു. ജില്ല ഭാഗ്യക്കുറി ക്ഷേമ ഓഫിസർ ഡി. സുനിൽകുമാറാണ് കൺവീനർ. പൂക്കോടൻ ചന്ദ്രൻ (വൈസ് ചെയർ.), സി.പി. രവീന്ദ്രൻ (ജോ. കൺ.), ടി. മനോജ് (ട്രഷ.) എന്നിവരാണ് മറ്റ് ഭാരവാഹികൾ. രൂപവത്കരണയോഗം ജില്ല ഭാഗ്യക്കുറി ഓഫിസർ സി.കെ. അബ്്ദുൽ അസീസ് ഉദ്ഘാടനംചെയ്തു. അസി. ജില്ല ഭാഗ്യക്കുറി ഓഫിസർ അശോകൻ പാറക്കണ്ടി അധ്യക്ഷതവഹിച്ചു. പൂക്കോടൻ ചന്ദ്രൻ, വി.പി. പവിത്രൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ, ജില്ല ഭാഗ്യക്കുറി ക്ഷേമ ഓഫിസർ ഡി. സുനിൽകുമാർ, വി. ഉമേശൻ, ഡോ. അഖിൽ, ജിൻസ് മാത്യു, പി. പ്രകാശൻ, ദിവാകരൻ, ടി. നാരായണൻ, എം.വി. രാജേഷ്, കെ. ശ്രീധരൻ, പി.വി. സജേഷ്, പൂക്കോടൻ ബാലൻ, േപ്രംജിത്ത് പൂച്ചാലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.