ഇരിട്ടി-^വീരാജ്പേട്ട റോഡിൽ ജീപ്പ് സർവിസ്​ തുടങ്ങി

ഇരിട്ടി--വീരാജ്പേട്ട റോഡിൽ ജീപ്പ് സർവിസ് തുടങ്ങി ഇരിട്ടി: കനത്തമഴയിൽ പെരുമ്പാടി ചെക്ക്പോസ്റ്റിന് സമീപം റോഡ് ഒലിച്ചുപോയതിനെ തുടർന്ന് ഗതാഗതം മുടങ്ങിയ ഇരിട്ടി--വീരാജ്പേട്ട റൂട്ടിൽ ചെറിയ വാഹനങ്ങളുടെ സമാന്തര സർവിസ് തുടങ്ങി. പ്രധാനമായും ജീപ്പുകളാണ് സർവിസ് നടത്തുന്നത്. ഇരിട്ടിയിൽനിന്ന് പെരുമ്പാടി തകർന്നഭാഗം വരെയും തിരിച്ചുമാണ് സർവിസുള്ളത്. പെരുമ്പാടിയിൽനിന്ന് വീരാജ്പേട്ടവരെ തകർന്ന റോഡി​െൻറ മറുകരയിൽനിന്ന് തുടർ സർവിസും ഉണ്ട്. സമാന്തര സർവിസ് അത്യാവശ്യയാത്രക്കാർക്ക് ഏറെ അനുഗ്രഹമായിട്ടുണ്ട്. ഇപ്പോൾ ടൂറിസ്റ്റ് ബസുകളുൾെപ്പടെ മാനന്തവാടിവഴിയാണ് കിലോമീറ്ററുകൾ സഞ്ചരിച്ച് കുടകിലെത്തിേച്ചരുന്നത്. അതേസമയം, റോഡ് പുനർനിർമിക്കാനുള്ള പ്രവർത്തനം ദ്രുതഗതിയിൽ തുടരുകയാണ്. ഒരാഴ്ചക്കുള്ളിൽ തകർന്നഭാഗം പുനഃസ്ഥാപിച്ച് റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് വീരാജ്പേട്ട പൊതുമരാമത്ത് അധികൃതർ അറിയിച്ചു. 30 മീറ്റർ നീളത്തിൽ ഒലിച്ചുപോയ റോഡ് കരിങ്കല്ലുപാകിയാണ് അടിഭാഗം ബലപ്പെടുത്തുന്നത്. ഇതി​െൻറ 60 ശതമാനത്തോളം പ്രവൃത്തിയും പൂർത്തിയായെന്ന് അധികൃതർ പറഞ്ഞു. തടാകത്തിന് സമീപത്തുകൂടി ചെറിയൊരു താൽക്കാലിക നടപ്പാതയുണ്ടാക്കി യാത്രക്കാരെ കടത്തിവിടാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. തടകത്തി​െൻറ അരികിൽനിന്ന് റോഡിലേക്ക് വടംകെട്ടിയാണ് യാത്രക്കാർ റോഡിന് ഇരുവശത്തേക്കും കടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.