തണൽമരം മുറിക്കെതിരെ എസ്​.എഫ്​.​െഎ സംരക്ഷണശൃംഖല

ഇരിട്ടി: ചാവശ്ശേരി ഹയർസെക്കൻഡറി സ്കൂളിന് മുന്നിലെ കൂറ്റൻ തണൽമരം മുറിച്ചുമാറ്റാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ്.െഎയുടെ ആഭിമുഖ്യത്തിൽ ചാവശ്ശേരി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ മരത്തിനുചുറ്റും സംരക്ഷണശൃംഖല തീർത്തു. വ്യാജ പരാതിയുണ്ടാക്കി മരം മുറിച്ചുമാറ്റാൻ ശ്രമംനടത്തിയവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും മരം മുറിച്ചുമാറ്റാനുള്ള ശ്രമത്തെ ചെറുത്തുതോൽപിക്കുമെന്നും എസ്.എഫ്.െഎ നേതാക്കൾ അറിയിച്ചു. കഴിഞ്ഞദിവസമാണ് റവന്യൂഭൂമിയിലെ ഇൗ തണൽമരം മുറിച്ചുമാറ്റാൻ ശ്രമം ആരംഭിച്ചത്. തലശ്ശേരി-വളവുപാറ റോഡ് വികസനഘട്ടത്തിൽപോലും ഇൗ തണൽമരം മുറിച്ചുമാറ്റേണ്ടിവന്നിട്ടില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.