പെരുമ്പാടി ചുരം റോഡ്​ ഒരാഴ്​ചക്കകം തുറക്കും

വീരാജ്പേട്ട/ഇരിട്ടി: മഴയിൽ തകർന്ന പെരുമ്പാടി ചുരം റോഡ് ഒരാഴ്ചക്കകം വാഹനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള നടപടി ഉൗർജിതമാക്കി. റോഡ് പുനർനിർമാണം സ്ഥലം എം.എൽ.എ കെ.ജി.ബൊപയ്യയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉന്നതതല സംഘം വ്യാഴാഴ്ച സന്ദർശിച്ചു. ഒരാഴ്ചക്കകം ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് എം.എൽ.എ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കണ്ണൂർ-വീരാജ്േപട്ട അന്തർസംസ്ഥാന പാതയിലെ െപരുമ്പാടി ചെക്ക്പോസ്റ്റിന് സമീപം കഴിഞ്ഞയാഴ്ചയാണ് മലവെള്ളപ്പാച്ചിലിൽ റോഡ് കുറുകെ തകർന്നത്. 30 മീറ്റർ നീളത്തിൽ ഒലിച്ചുപോയ റോഡ് കരിങ്കല്ല് പാകിയാണ് അടിഭാഗം ബലപ്പെടുത്തുന്നത്. തടാകത്തിൽ നിന്നുള്ള വെള്ളം കരിങ്കൽ പാളികൾക്കിടയിലൂടെ കൊക്കയിലേക്ക് ഒഴുകിപ്പോകുന്ന വിധത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. ഇതി​െൻറ 60 ശതമാനത്തോളം പ്രവൃത്തിയും പൂർത്തിയായെന്ന് അധികൃതർ പറഞ്ഞു. തടാകത്തിന് സമീപത്തുകൂടി ചെറിയ താൽക്കാലിക നടപ്പാതയുണ്ടാക്കി യാത്രക്കാരെ കടത്തിവിടാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. അന്തർ സംസ്ഥാന പാത പൂർണമായും അടച്ചതോടെ ഉണ്ടായ വ്യാപാര മാന്ദ്യവും യാത്രാക്ലേശവും പരിഗണിച്ച് കൂർഗ് ജില്ല ഭരണകൂടം നിർമാണ പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുകയായിരുന്നു. തകർന്ന റോഡി​െൻറ ഒരുഭാഗം കൊക്കയും മറുവശം തടാകവുമായതിനാൽ പുതിയ റോഡ് സാധ്യമല്ലെന്ന് കണ്ടതിനെതുടർന്നാണ് തകർന്ന ഭാഗം പൂർണതോതിൽ ബലപ്പെടുത്തുന്നത്. തടാകത്തോട് ചേർന്ന് ഏകദേശം 50 മീറ്ററോളം ആഴത്തിൽ മണ്ണും കല്ലും പൂർണമായും ഒഴുകിപ്പോയിരുന്നു. 50 ലക്ഷത്തോളം രൂപയാണ് റോഡ് പുനഃസ്ഥാപനത്തിനായി കണക്കാക്കിയിരിക്കുന്നത്. തടാകത്തോട് ചേർന്നുള്ള റോഡി​െൻറ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനായി കൂർഗ് ജില്ല ഭരണകൂടം ഒന്നരക്കോടിയുടെ പദ്ധതി തയാറാക്കിവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.