പരിസ്ഥിതി ദിനത്തിനായി രണ്ട്​ കോടി വൃക്ഷത്തൈകൾ: നഴ്​സറികൾ ചിങ്ങം ഒന്നിന്​ ഒരുക്കം തുടങ്ങും

കണ്ണൂർ: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 2018ലെ പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്ത് ഒരു വർഷം പ്രായമുള്ള രണ്ട് കോടി വൃക്ഷത്തൈകൾ നടുന്ന പദ്ധതിക്കുള്ള തയാറെടുപ്പുകൾ തുടങ്ങി. തൈകൾ ഉൽപാദിപ്പിക്കുന്ന നഴ്സറികൾ ജില്ലയിൽ ചിങ്ങം ഒന്നിന് തുടക്കമാകും. ജില്ലതല ഉദ്ഘാടനം മലപ്പട്ടം പഞ്ചായത്തിൽ നടക്കുന്നതോടൊപ്പം ബ്ലോക്ക് തലത്തിൽ ഒരു പഞ്ചായത്തിലും നഴ്സറി ഉൽപാദന പരിപാടിയുടെ ഉദ്ഘാടനം സംഘടിപ്പിക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ പഞ്ചായത്തിലും നഴ്സറികൾ സ്ഥാപിച്ചാണ് തൈകൾ തയാറാക്കുക. ഓരോ വാർഡിലും 1000 തൈകൾ വീതം നട്ടുവളർത്തും. പുരയിടം, പുഴയോരം, പാതയോരം എന്നിവക്കനുയോജ്യമായ വൃക്ഷത്തൈകൾ ഉൽപാദിപ്പിക്കും. കൂടാതെ കശുമാവ്, സപ്പോട്ട, മാവ്, മുള തുടങ്ങി ഓരോ പ്രദേശത്തി​െൻറയും ഭൂപ്രകൃതിക്ക് അനുയോജ്യമാകുന്ന 17 ഇനം വൃക്ഷങ്ങൾ തയാറാക്കുന്നതിന് ഹരിതകേരള മിഷൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ 20 ലക്ഷത്തോളം തൈകൾ ഉൽപാദിപ്പിക്കുന്നതിനാണ് നിർദേശം. പ്ലാസ്റ്റിക് മുക്ത ജില്ലയായ കണ്ണൂരിൽ കയർ വകുപ്പുമായി ചേർന്ന് കയർ ഉപയോഗിച്ച് നിർമിക്കുന്ന കൂടുകളിലാണ് തൈകൾ വളർത്തിയെടുക്കുക. ഓരോ വാർഡിലും ബഡിങ്, ഗ്രാഫ്റ്റിങ് ജോലികൾക്കായി 300ലധികം തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിശീലനം നൽകും. ഓരോ പഞ്ചായത്തിലും ജലലഭ്യത, വാഹനഗതാഗത സൗകര്യം എന്നിവ പരിഗണിച്ചാണ് നഴ്സറികൾ ഒരുക്കുക. തയാറാക്കിയെടുക്കുന്ന തൈകളുടെ ഗുണമേന്മ കൃഷി വിജ്ഞാൻ കേന്ദ്ര വഴി ഉറപ്പാക്കും. കൃഷിവകുപ്പ്, സോഷ്യൽ ഫോറസ്ട്രി, കൃഷി വിജ്ഞാൻ കേന്ദ്ര, കരിമ്പം, ആറളം ഫാമുകൾ തുടങ്ങിയവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ജൈവ വൈവിധ്യ രജിസ്േട്രഷനും വിവിധ പരിപാടികളും ഇതി​െൻറ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജില്ല പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. പി.എ.യു േപ്രാജക്ട് ഡയറക്ടർ കെ.എം. രാമകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒമാർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.