മട്ടന്നൂരിൽ മാറ്റം അനിവാര്യം ^ഉമ്മൻ ചാണ്ടി

മട്ടന്നൂരിൽ മാറ്റം അനിവാര്യം -ഉമ്മൻ ചാണ്ടി മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തി​െൻറ കേന്ദ്രമായി മാറുന്ന മട്ടന്നൂര്‍ നഗരസഭയില്‍ വികസനമെത്തിക്കാന്‍ മാറ്റം അനിവാര്യമാണെന്നും 20 വര്‍ഷം ഭരിച്ചിട്ടും അടിസ്ഥാന സൗകര്യം പോലും ഒരുക്കാന്‍ എൽ.ഡി.എഫിന് സാധിച്ചിട്ടില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പി​െൻറ ഭാഗമായി പൊറോറയില്‍ സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാറി​െൻറ കാലത്തുതന്നെ റണ്‍വേ പൂര്‍ത്തിയാക്കി ട്രയല്‍ ലാൻഡിങ് നടത്തിയിരുന്നു. അന്ന് ആ പരിപാടിയില്‍ പങ്കെടുക്കുന്നതിനുപകരം സമരം നടത്തിയവരാണ് എല്‍.ഡി.എഫ്. കണ്ണൂര്‍ വിമാനത്താവളത്തി​െൻറ വികസനത്തിനൊപ്പം നില്‍ക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. മട്ടന്നൂര്‍ നഗരസഭയില്‍ ഇതി​െൻറ ഒരു മുന്നൊരുക്കവും നടന്നിട്ടില്ല. 20 വര്‍ഷം ഒരു നഗരസഭയെ മുരടിപ്പിച്ച ഭരണസമിതിക്കെതിരെയുള്ള വിലയിരുത്തലാകും തെരഞ്ഞെടുപ്പ് വിധി. കേരളത്തിലെ ഭരണവിരുദ്ധ വികാരം വോട്ടായി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാലന്‍ പൊറോറ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി, വി.എ. നാരായണന്‍, കെ. സുരേന്ദ്രന്‍, അഡ്വ. സജീവ് ജോസഫ്, ചന്ദ്രന്‍ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂര്‍, വി.വി. പുരുഷോത്തമന്‍, പടിയൂര്‍ ദാമോദരന്‍ മാസ്റ്റർ, കെ.ടി. സുഗുണന്‍, സുരേഷ് ബാബു എളയാവൂര്‍, രഞ്ജിത്ത് നാറാത്ത്, വി.ആര്‍. ഭാസ്‌കരന്‍, കെ. തങ്കച്ചന്‍, ടി.വി. രവീന്ദ്രന്‍, എം. ദാമോദരന്‍ മാസ്റ്റർ, കമല്‍ജിത്ത്, ഡി. രാജേഷ്, കല്ലേന്‍ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ഉത്തിയൂരില്‍ നടന്ന കുടുംബസംഗമത്തില്‍ വി.എന്‍. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.സി. ഗണേശന്‍, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.