ചേംബർ ഓഫ് കോമേഴ്സ് സ്വീകരണം നൽകി

പയ്യന്നൂർ: ചേംബർ ഓഫ് കോമേഴ്സ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ഭാരവാഹികൾക്ക് സ്വീകരണവും അനുമോദന പരിപാടിയും സംഘടിപ്പിച്ചു. കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ ഉദ്ഘാടനം ചെയ്തു. ചേംബർ പ്രസിഡൻറ് കെ.യു. വിജയകുമാർ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ല പ്രസിഡൻറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ദേവസ്യ മേച്ചേരി, ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത്ത്, ജില്ല ട്രഷറർ എം.പി. തിലകൻ എന്നിവർക്കാണ് സ്വീകരണം നൽകിയത്. ജൂഡോ അസോസിയേഷൻ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട ചേംബർ ജനറൽ സെക്രട്ടറി വി. നന്ദകുമാർ, ഡിസ്ട്രിക്ട് ബെസ്റ്റ് റോട്ടറി ക്ലബ് സെക്രട്ടറിയായി തെരഞ്ഞെടുത്ത സി.എം. സത്യജിത്ത്, പയ്യന്നൂർ റോട്ടറി ക്ലബ് പ്രസിഡൻറ് ഇ.പി. ചന്ദ്രൻ, പെരുമ്പ ലയൺസ് ക്ലബ് പ്രസിഡൻറ് കെ. അശോകൻ എന്നിവരെ അനുമോദിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, മാതൃഭൂമി ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രൻ എന്നിവർ ഉപഹാരം നൽകി. ചേംബർ വൈസ് പ്രസിഡൻറ് വി.പി. സുമിത്രൻ, റോട്ടറി ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ വി.ജി. നായനാർ, എം.കെ. ബഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.