ഫേസ്​ബുക്​ പ്രണയം: മകനൊപ്പം വീട്ടിലെത്തിയ കാമുകിയെ പിതാവ് ​െപാലീസിലേൽപിച്ചു

പയ്യന്നൂർ: ഫേസ്ബുക് പ്രണയത്തിലൂടെ പത്തൊമ്പതുകാരനൊപ്പം വീട്ടിലെത്തിയ ഇരുപതുകാരിയെ കാമുക​െൻറ പിതാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഏര്യം തെന്നം സ്വദേശിയാണ് മകനോടൊപ്പമെത്തിയ യുവതിയെ പരിയാരം െപാലീസിന് കൈമാറിയത്. ആറന്മുള സ്വദേശിനിയായ ബിരുദ വിദ്യാർഥിയാണ് പെയിൻറിങ് തൊഴിലാളിയായ യുവാവിനൊപ്പം ഏര്യത്തെ വീട്ടിലെത്തിയത്. ഇത് കാമുക​െൻറ പിതാവ് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. യുവതിയെ കാണാനില്ലെന്നുകാണിച്ച് ആറന്മുള പൊലീസിൽ പരാതിയുണ്ട്. ഇതി​െൻറ അന്വേഷണം നടക്കുന്നതിനിടയിലാണ് യുവതിയെക്കുറിച്ച് പരിയാരം പൊലീസിന് വിവരം ലഭിക്കുന്നത്. പിന്നീട് ആറന്മുള െപാലീസ് യുവതിയുമായി നാട്ടിലേക്ക് തിരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.