വിലവർധന തടയാൻ കേന്ദ്രവും സംസ്ഥാനവും ഒന്നും ചെയ്തില്ല ^ഉമ്മൻ ചാണ്ടി

വിലവർധന തടയാൻ കേന്ദ്രവും സംസ്ഥാനവും ഒന്നും ചെയ്തില്ല -ഉമ്മൻ ചാണ്ടി പാനൂർ: വിലവർധനയെ മറികടക്കാൻ കേന്ദ്രവും സംസ്ഥാനവും ഒന്നും ചെയ്തില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചെണ്ടയാട് കുനുമ്മൽ കണ്ടോത്തുംചാലിൽ കാരായി കൃഷ്ണൻനഗറിൽ മാവിലേരി, കുനുമ്മൽ സംയുക്ത ബൂത്ത് കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഒരു മുൻകരുതലുമില്ലാതെ കേന്ദ്രം കൊണ്ടുവന്ന പുതിയ നികുതിനയം എല്ലാ സാധനങ്ങൾക്കും വിലക്കയറ്റമുണ്ടാക്കി. മോദിസർക്കാറി​െൻറ നോട്ട് നിരോധനവും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. സംസ്ഥാന സർക്കാറിന് റേഷൻ കാർഡുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനാളുകളുടെ പരാതി പരിഹരിക്കാനിതുവരെ സാധിച്ചില്ല. റേഷൻവിതരണം സുഗമമായി നടക്കുന്നില്ല. പനിമരണം കാരണം ഇത്തവണ 500 ലധികംപേർ മരിക്കുകയുണ്ടായി. പനി നിയന്ത്രിക്കാൻ ഈ സർക്കാറിനായില്ല -അദ്ദേ ഹം പറഞ്ഞു. മുതിർന്ന പൗരന്മാരെ ആദരിക്കുകയും ഉന്നതവിജയം നേടിയവരെ അനുമോദിക്കുകയുംചെയ്തു. മാവിലേരി ബൂത്ത് കോൺഗ്രസ് പ്രസിഡൻറ് തേജസ് മുകുന്ദ് അധ്യക്ഷതവഹിച്ചു. സുരേഷ് ബാബു എളയാവൂർ ഇന്ദിരാജി അനുസ്മരണപ്രഭാഷണം നടത്തി. സി.വി. അബ്ദുൽ ജലീൽ മുതിർന്ന കോൺഗ്രസുകാരെ പരിചയപ്പെടുത്തി. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, പ്രദീപ് വട്ടിപ്രം, ഷമാ മുഹമ്മദ് എന്നിവർ സംസാരിച്ചു. കെ.പി. വിജീഷ് സ്വാഗതവും വി. അനിൽകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.