ആറളം ഫാമിൽ കാട്ടാനകളുടെ വിളയാട്ടം

കേളകം: ആറളം ഫാമിൽ കാർഷികമേഖലയിൽ കൃഷിനാശം വരുത്തുന്ന കാട്ടാനക്കൂട്ടത്തെ ചെറുക്കാൻ നടപടിയില്ല. കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ മുപ്പതോളം തെങ്ങുകളാണ് കാട്ടാനക്കൂട്ടം കുത്തിവിഴ്ത്തിയത്. ആറളം വനത്തിൽനിന്ന് എട്ടു കിലോമീറ്ററോളം അകലെയുള്ള പ്രദേശത്താണ് കാട്ടാനക്കൂട്ടത്തി​െൻറ വിളയാട്ടം. ഫാമി​െൻറ അധീനതയിലുള്ള ഒന്ന്, രണ്ട് േബ്ലാക്കുകളിലാണ് കഴിഞ്ഞദിവസം ഇവ കനത്ത നാശനഷ്ടം വരുത്തിയത്. 30 വർഷത്തിലധികം പ്രായമുള്ള നിറയെ കായ്ഫലമുള്ള തെങ്ങുകളാണ് നശിപ്പിച്ചവ. ഫാമിന് വൻ സാമ്പത്തികനഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നത്. ആറു മാസത്തിനിടയിൽ അഞ്ഞൂറോളം തെങ്ങുകളെങ്കിലും ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ടെന്നാണ് ഫാം അധികൃതർ പറയുന്നത്. അഞ്ച് ആനകളാണ് ഫാമിനുള്ളിൽ കറങ്ങിനടക്കുന്നത്. ഇവയെ വനത്തിനുള്ളിലേക്ക് കയറ്റിവിടാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. ആറളം വനത്തിൽനിന്ന് 3500 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പുനരധിവാസ മേഖലയും കടന്നാണ് ആനക്കൂട്ടം ഫാമി​െൻറ അധീനതയിലുള്ള മേഖലയിൽ താവളമടിച്ചിരിക്കുന്നത്. ആനയെ തുരത്താൻ നേരത്തെ വനംവകുപ്പും ഫാമിലെ തൊഴിലാളികളും ജീവനക്കാരും ചേർന്ന് സംയുക്തനീക്കം നടത്താറുണ്ട്. വനത്തിലേക്ക് തുരത്തുന്ന ആന ഒരാഴ്ച തികയുന്നതിന് മുമ്പുതന്നെ വീണ്ടും ഫാമി​െൻറ അധീനതയിലുള്ള പ്രദേശത്തേക്ക് തിരിച്ചെത്തുകയാണ്. ഇതോടെ ആനയെ ഫാമിൽനിന്നും തുരത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർണമായും നിലച്ചു. സാമ്പത്തിക പ്രതിസന്ധിമൂലം നട്ടംതിരിയുന്ന ഫാമിന് കാർഷികവിളകളുടെ നാശം വൻ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ ചക്കയുടെ സീസണും കഴിഞ്ഞതോടെയാണ് ആനക്കൂട്ടം കൃഷി നശിപ്പിക്കാൻ തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.