ആർ.എം.എസ്​.എ റിസോഴ്​സ്​ ഗ്രൂപ്പുകൾക്കുള്ള പരിശീലനം

കണ്ണൂർ: ആർ.എം.എസ്.എ സംഘടിപ്പിക്കുന്ന ഹൈസ്കൂൾ അധ്യാപകർക്കുള്ള ജില്ല റിസോഴ്സ് ഗ്രൂപ്പുകളുടെ പരിശീലനം 29ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഹൈസ്കൂൾ ക്ലാസുകളിൽ വെബ്പോർട്ടലുകളുടെ ഉപയോഗം, ടേം ഇവാല്വേഷൻ, ക്ലാസ് പി.ടി.എ, അടുത്തമാസത്തെ പഠനപ്രവർത്തനങ്ങളുടെ പ്ലാനിങ് എന്നിവയാണ് പരിശീലന വിഷയങ്ങൾ. തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ മലയാളം (ബി.ഇ.എം.വി.എച്ച്.എസ്.എസ്), ഹിന്ദി (ബ്രണ്ണൻ എച്ച്. എസ്.എസ്), ഫിസിക്സ്, കെമിസ്ട്രി (പാലയാട് ഡയറ്റ്), ബയോളജി (ജി.ജി.എച്ച്.എസ്.എസ്, തലശ്ശേരി), വർക്ക് എക്സ്പീരിയൻസ്(സ​െൻറ് ജോസഫ് എച്ച്.എസ്.എസ്), പി.ഇ.ടി (സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്) എന്നീ കേന്ദ്രങ്ങളിലും കണ്ണൂർ വിദ്യാഭ്യാസജില്ലയിൽ ഇംഗ്ലീഷ് (സ​െൻറ് മൈക്കിൾ എ.ഐ.എച്ച്.എസ്.എസ്), അറബിക് (ജി.വി.എച്ച്.എസ്.എസ്, സ്പോർട്സ്), ഉർദു, സോഷ്യൽ സയൻസ് (ചൊവ്വ എച്ച്.എസ്.എസ്), സംസ്കൃതം (ജി.എച്ച്.എസ്.എസ് പള്ളിക്കുന്ന്), ഗണിതം (ജി.വി.എച്ച്.എസ്.എസ്, കണ്ണൂർ), ആർട്ട് (സ​െൻറ് തെേരസാസ് എ.ഐ.എച്ച്.എസ്.എസ്) എന്നീ കേന്ദ്രങ്ങളിലുമാണ് പരിശീലനം. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന മുഴുവൻ ഹൈസ്കൂൾ അധ്യാപകർക്കുമുള്ള പരിശീലനത്തിന് ഡി.ആർ.ജി പരിശീലകർ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.