എൻ.എൽ.പി കലക്​ടറേറ്റ്​ മാർച്ച്​

കണ്ണൂർ: നാഷനൽ ലേബർ പാർട്ടി ജില്ല കമ്മിറ്റി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. വിശ്വകർമജർക്ക് ദേവസ്വം ബോർഡിൽ പ്രാതിനിധ്യം അനുവദിക്കുക, ജനസംഖ്യ ആനുപാതികമായി സംവരണം അനുവദിക്കുക, വിശ്വകർമജർക്കും മറ്റ് പിന്നാക്കസമുദായങ്ങൾക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധര്‍ണ. ജില്ല പ്രസിഡൻറ് പവിത്രന്‍ ഗുരുക്കളോട്ട് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. പി.വി. ഉണ്ണികൃഷ്ണൻ, കെ.ആർ. സുനിൽകുമാർ, രാജീവൻ കണ്ണേമ്പത്ത്, ശ്രീജ അനിൽകുമാർ, വി.വി. നിർമല നിത്യാനന്ദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.