പ്രചാരണബോർഡുകൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കില്ല

മട്ടന്നൂർ: അടുത്തമാസം എട്ടിന് നടക്കുന്ന മട്ടന്നൂർ നഗരസഭ െതരഞ്ഞെടുപ്പ് സമാധാനപൂർണമായി നടത്തുന്നതിന് രാഷ്ട്രീയപാർട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് മട്ടന്നൂരിൽ സർവകക്ഷി യോഗംചേർന്നു. പൊതുസ്ഥലങ്ങളിൽ പ്രചാരണബോർഡുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കാൻ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ ചേർന്ന യോഗം തീരുമാനിച്ചു. സി.ഐ എ.വി. ജോൺ അധ്യക്ഷത വഹിച്ചു. എസ്.ഐ എ.വി. ദിനേശ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി. കുഞ്ഞികൃഷ്ണൻ, എം. രതീഷ്, എൻ.വി. രവീന്ദ്രൻ, എം. ദാമോദരൻ, എൻ.സി. സുമോദ്, സുരേഷ് മാവില, വി.കെ. ലക്ഷ്മണൻ, എ.കെ. കമറുദ്ദീൻ, വി.സി. റസാഖ്, എ.വി. മുനീർ, വില്ലേജ് ഓഫിസർമാരായ കെ.ആർ. അജയ്കുമാർ, എൻ. അനൂപ്, ടി.വി. മുരളീകൃഷ്ണൻ, പി.വി. ശാന്തകുമാരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.