നിർദിഷ്​ട പാലായി റഗുലേറ്റർ ബ്രിഡ്ജി​െൻറ ടെൻഡർ നടപടി പൂർത്തിയായി

നീലേശ്വരം: നിർദിഷ്ട പാലായി റഗുലേറ്റർ ഷട്ടർ കം ബ്രിഡ്ജി​െൻറ ടെൻഡർ നടപടികൾ പൂർത്തിയായി. ഇതി​െൻറ ഭാഗമായി പദ്ധതി പ്രദേശത്ത് ജില്ല കലക്ടർ കെ. ജീവൻബാബുവും ഇറിഗേഷൻ ഉദ്യോഗസ്ഥ സംഘവും സന്ദർശനം നടത്തി. പാലായി കൊഴുവൽ ഭഗവതി ക്ഷേത്രത്തി​െൻറ മുൻഭാഗത്ത് കൂടി കടന്നുപോകുന്ന അപ്രോച്ച് റോഡ് സ്ഥലവും പാലം നിർമിക്കുന്ന പുഴയും സന്ദർശിച്ചു. 1957ൽ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽനിന്ന് വിജയിച്ച കേരളത്തി​െൻറ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് വിഭാവനം ചെയ്ത പദ്ധതിയാണ് 60 വർഷത്തിനുശേഷം യാഥാർഥ്യമാകുന്നത്. നബാർഡി​െൻറ സഹായത്തോടെ 65 കോടി രൂപയാണ് പദ്ധതി െചലവ്. കാർഷികാഭിവൃദ്ധിക്കും കുടിവെള്ളക്ഷാമം നേരിടുന്ന നീലേശ്വരം നഗരസഭ, കിനാനൂർ കരിന്തളം പഞ്ചായത്ത്, കയ്യൂർ ചീമേനി പഞ്ചായത്ത്, ചെറുവത്തൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ ജനങ്ങൾക്കും ശുദ്ധജലം ലഭ്യമാകും. നീലേശ്വരം നഗരസഭയെയും കയ്യൂർ ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട അണക്കെട്ട് പാലം. മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ, സി.പി.എം ജില്ല സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ, എം. രാജഗോപാലൻ എം.എൽ.എ എന്നിവരുടെ ശ്രമഫലമായാണ് ഇപ്പോൾ പദ്ധതി യാഥാർഥ്യമാകുന്നത്. ജില്ല കലക്ടറെ കൂടാതെ നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ, വൈസ് ചെയർപേഴ്സൻ വി. ഗൗരി, നഗരസഭ കൗൺസിലർമാരായ സി.സി. കുഞ്ഞിക്കണ്ണൻ, ടി. കുഞ്ഞിക്കണ്ണൻ, പി. മനോഹരൻ, പി. ഭാർഗവി, എ.ഡി.എം എം. അംബുജാക്ഷൻ, ഇറിഗേഷൻ എക്സി. എൻജിനീയർ രാധാകൃഷ്ണൻ, അസി. എക്സി. എൻജിനീയർമാരായ ഒ. ശശീന്ദ്രൻ, മധുസൂദനൻ, ഓവർസിയർ കെ. ദിനേശൻ, വില്ലേജ് ഓഫിസർ കെ.ഇ. കുര്യാക്കോസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.