ലഫ്. കേണലിനെ 'ധീരപുത്ര' പുരസ്കാരം നൽകി ആദരിച്ചു

മാഹി: ഓപറേഷൻ മേഘദൂതിനിടെ പരിക്കേറ്റ ലഫ്‌. കേണൽ എം.കെ. സുരേന്ദ്രനെ 'ധീരപുത്ര' പുരസ്കാരം നൽകി ആദരിച്ചു. പള്ളൂർ കസ്തൂർബാഗാന്ധി ഗവ. ഹൈസ്കൂളിലെ 1985-2008 കാലത്തെ (പള്ളൂർ ഗവ. ഗേൾസ് ഹൈസ്കൂൾ) വിദ്യാർഥിനി കൂട്ടായ്മയാണ് അവാർഡ് നൽകിയത്. ഓപറേഷൻ പരാക്രം, മേഘദൂത്, വിജയ് എന്നിവയിലൊക്കെ പങ്കെടുത്ത ലഫ്. കേണൽ 1997ലെ പരാക്രം പഥക് അവാർഡ്‌ ജേതാവാണ്. സ്മൃതിയുണർത്ത്‌ എന്ന പേരിൽ നടത്തിയ പൂർവ വിദ്യാർഥിനി സംഗമം ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുരസ്കാര വിതരണവും അദ്ദേഹം നിർവഹിച്ചു. 1985-2008 കാലഘട്ടത്തിൽ അധ്യാപനം നടത്തിയ 75ഓളം അധ്യാപകരെയും രക്ഷാകർതൃസമിതി അംഗങ്ങളെയും ആദരിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ സിന്ധു, സവിത ശ്രീനിവാസ്, ദർശന എന്നിവരെയും ആദരിച്ചു. സ്കൂളിന് സ്പോർട്സ് കിറ്റ് വിതരണം നടത്തി. പെൺകൂട്ടായ്മ നടത്തിയ പരിപാടിയിൽ അഞ്ഞൂറിലേറെ പേർ പങ്കെടുത്തു. പരിചയപ്പെടലും ഓർമകൾ പങ്കുവെക്കലുമുണ്ടായി. സ്മൃതിപത്രിക വി.പി. ഷനില പ്രകാശനം ചെയ്തു. കെ.ഇ. സുലോചന അധ്യക്ഷത വഹിച്ചു. മെറിൻ ജോസഫ് മുഖ്യാതിഥിയായിരുന്നു. ലഫ്. കേണൽ എം.കെ. സുരേന്ദ്രൻ, ഉത്തമരാജ് മാഹി, കെ.ബി. മമ്മൂട്ടി, കെ. പങ്കജാക്ഷി, ഇ.വി. നാരായണൻ, എം.പി. ശിവദാസ്, വിന്ധ്യ ദാമോദരൻ, ദീപ ദിവാകരൻ, സന്ധ്യ ദാമോദരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.