ഹാന്‍വീവ് ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം നടപ്പാക്കണം-

കണ്ണൂര്‍: സംസ്ഥാന കൈത്തറി വികസന കോര്‍പറേഷനിലെ (ഹാന്‍വീവ്) ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് കെ.എസ്.എച്ച്.ഡി.സി ലേബര്‍ യൂനിയന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. 2004ല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ ശമ്പള സ്‌കെയിലിലാണ് ഇപ്പോഴും ഹാൻവീവിൽ ലഭിക്കുന്നത്. അടിയന്തരമായി ഇതിന് പരിഹാരം കാണണം. യൂനിഫോം വിതരണം വഴി കൈത്തറി മേഖലക്ക് പുതിയ ഉണർവ് നല്‍കിയ സംസ്ഥാന സര്‍ക്കാറിനെ സമ്മേളനം അഭിനന്ദിച്ചു. കാസർകോട് മുതല്‍ തൃശൂര്‍ വരെ സമയബന്ധിതമായി യൂനിഫോം സ്‌കൂളുകളിലെത്തിച്ച് പദ്ധതി പ്രവര്‍ത്തനം വിജയിപ്പിച്ച ഹാന്‍വീവ് മാനേജ്‌മ​െൻറിനെയും കൈത്തറി തൊഴിലാളികളെയും ജീവനക്കാരെയും സമ്മേളനം അനുമോദിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സി.പി. മുരളി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് താവം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആര്‍. ശ്രീവാസ്, എ. വിശ്വനാഥ്, കെ. ഷാജി, സി.പി. സന്തോഷ്‌കുമാര്‍, സി. വിജയന്‍, പി. മോഹനന്‍, എം.ടി. സജിത്ത്, പി.പി. വനജ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: താവം ബാലകൃഷ്ണന്‍ (പ്രസി.), എ. വിശ്വനാഥ്, സി. വിജയന്‍ (വൈസ് പ്രസി.), സി.പി. സന്തോഷ്‌ കുമാര്‍ (ജന. സെക്ര.), ആര്‍. ശ്രീവാസ്, ഇ. റീന (സെക്ര‍.), കെ. ഷാജി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.