ക്ലബ്​ ഉദ്​ഘാടനം

പുല്ലൂപ്പിക്കടവ്: കലകളുടെയും സംസ്കാരത്തി​െൻറയും മൂല്യങ്ങൾ തിരിച്ചുപിടിച്ച് ഇന്നത്തെ തലമുറ മതവേലികൾക്കപ്പുറത്തുനിന്ന് ചിന്തിക്കുകയും പഠിക്കുകയും ചെയ്യണമെന്ന് സംഗീതജ്ഞൻ ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ പറഞ്ഞു. കൗസർ ഇംഗ്ലീഷ് സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാത്സ് ക്ലബ് തയാറാക്കിയ കൈയെഴുത്ത് മാഗസി​െൻറ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. പ്രിൻസിപ്പൽ കെ.ടി. വിനോദ്കുമാർ, വൈസ് പ്രിൻസിപ്പൽ പി.എം. പ്രശാന്തി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ടി.പി. ഇല്യാസ് എന്നിവർ സംസാരിച്ചു. ക്ലബ് കോഒാഡിനേറ്റർ എ. സീന നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.