കക്കൂസ്​ മാലിന്യം നീക്കിയത്​ അശാസ്​ത്രീയമായി: ദുർഗന്ധം നിറഞ്ഞ് സിവിൽസ്​റ്റേഷൻ വളപ്പ്

കണ്ണൂർ: അശാസ്ത്രീയമായി കക്കൂസ് മാലിന്യം നീക്കിയതോടെ സിവിൽസ്റ്റേഷൻ വളപ്പിൽ മൂക്കുപൊത്താതെ നിൽക്കാൻ കഴിയാത്ത അവസ്ഥയായി. സിവിൽസ്റ്റേഷൻ വളപ്പിൽ താലൂക്ക് സപ്ലൈ ഒാഫിസിന് പിറകുവശത്ത് ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്താണ് അശാസ്ത്രീയരീതിയിൽ കക്കൂസ് മാലിന്യം നിറച്ചത്. ഇതേ വളപ്പിലെ മെറ്റാരു കക്കൂസ്ടാങ്കിൽനിന്നുള്ള മലിനജലമാണ് പുതിയ കുഴിയെടുത്ത് ഇതിലേക്ക് പമ്പ്ചെയ്തത്. കുഴിയിൽ ഉൾക്കൊള്ളുന്നതിലുമധികം മലിനജലം നിറഞ്ഞതോടെ മണ്ണിട്ട് മൂടാനാവാത്ത സ്ഥിതിയിലുമായി. ഇതാണ് തിങ്കളാഴ്ച രാവിലെ സിവിൽ സ്റ്റേഷനിലെത്തിയ ജീവനക്കാരെയും പൊതുജനത്തെയും ദുരിതത്തിലാക്കിയത്. ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പരാതിയെ തുടർന്ന് എ.ഡി.എം മുഹമ്മദ് യൂസുഫ് ഉൾെപ്പടെയുള്ളവർ സംഭവസ്ഥലം സന്ദർശിച്ചു. കലക്ടർ ഇടപെട്ട് ഉടൻ മാലിന്യം നിറച്ച കുഴി മണ്ണിട്ട് മൂടണമെന്ന് നിർദേശിച്ചെങ്കിലും കുഴിയിൽ നിറഞ്ഞ മലിനജലം മണ്ണിലേക്ക് താഴാതെ മൂടാൻ കഴിയാത്ത അവസ്ഥയാണ്. അധികൃതരുടെ വകതിരിവില്ലാത്ത പ്രവൃത്തികൾകാരണം നൂറുകണക്കിനാളുകളാണ് ബുദ്ധിമുട്ടിലായത്. അതേസമയം, മാലിന്യങ്ങൾ ഉണ്ടാക്കുന്നവർതെന്ന അത് സംസ്കരിക്കണമെന്ന ഉത്തരവിനെക്കുറിച്ച് അറിയിക്കാൻ മാധ്യമപ്രവർത്തകരെ കണ്ട മന്ത്രി കെ.ടി. ജലീലി​െൻറ ശ്രദ്ധയിൽ സിവിൽസ്റ്റേഷൻ വളപ്പിലെ മാലിന്യപ്രശ്നം കൊണ്ടുവന്നപ്പോൾ, കലക്ടറോട് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശിക്കുമെന്നാണ് മറുപടി ലഭിച്ചത്. സിവിൽ സ്റ്റേഷൻ വളപ്പ് മാലിന്യകേന്ദ്രമാകുന്നുവെന്ന് നേരത്തെയും പരാതികളുയർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.