ബൈത്തുറഹ്മ കുറ്റിയടിക്കല്‍ കർമം

പെരിങ്ങോം: തൃക്കരിപ്പൂര്‍ മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി വിവിധ കെ.എം.സി.സികളുടെ സഹായത്തോടെ പോത്താങ്കണ്ടത്ത് നിർമിക്കുന്ന ബൈത്തുറഹ്മക്ക് കുറ്റിയടിച്ചു. സയ്യിദ് സിറാജുദ്ദീന്‍ അല്‍ബുഹാരി കുറ്റിയടിക്കല്‍ കർമം നിര്‍വഹിച്ചു. തുടര്‍ന്നുനടന്ന യോഗം മണ്ഡലം പ്രസിഡൻറ് കെ.എം. ഷംസുദ്ദീന്‍ ഹാജി ഉദ്ഘാടനംചെയ്തു. നിർമാണകമ്മിറ്റി ചെയര്‍മാന്‍ വി.കെ.പി. ഹമീദലി അധ്യക്ഷതവഹിച്ചു. പി.വി. മുഹമ്മദ് അസ്ലം സ്വാഗതവും പി.പി. അസൈനാര്‍ മൗലവി നന്ദിയും പറഞ്ഞു. പോത്താങ്കണ്ടം ശാഖ മുസ്ലിംലീഗ് കമ്മിറ്റിയാണ് നിർമാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.